പൊൻകുന്നവും കാഞ്ഞിരപ്പള്ളിയും ഒപ്പം നിന്നു; അഭിമാനമായി ആൻറണി ഡൊമിനിക്​

പൊന്‍കുന്നം: നിയമവഴിയിലേക്കുള്ള യാത്രക്ക് ആൻറണി ഡൊമിനിക്‌ തുടക്കമിട്ടത് കാഞ്ഞിരപ്പള്ളിയിൽനിന്ന്. ആ പ്രയാണം കേരള ഹൈേകാടതിയുടെ നായകനെന്ന പദവിയിൽ എത്തുേമ്പാൾ കാഞ്ഞിരിപ്പള്ളിക്കൊപ്പം കോട്ടയം ജില്ലക്കും അഭിമാനനിമിഷം. ആൻറണി ഡൊമിനിക്കിനെ ചൊവാഴ്ച കേരള ഹൈേകാടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ശിപാർശ നേരേത്ത നൽകിയിരുന്നു. പൊൻകുന്നത്ത് ജനിച്ചുവളർന്ന ആൻറണി ഡൊമിനിക്‌ കഠിനാധ്വാനത്തിലൂെടയാണ് തിളക്കമുള്ള നേട്ടങ്ങേളാരൊന്നും സ്വന്തമാക്കിയത്. പൊന്‍കുന്നത്തുകാര്‍ സലിം എന്ന ഓമനപ്പേരില്‍ വിളിക്കാന്‍ ഇഷ്‌ടപ്പെടുന്ന ആൻറണി ഹൈേകാടതിയിലെ ഉയർന്ന പദവിയിലേക്ക് എത്തുന്നത് നാടിന് ഇരട്ടി സന്തോഷമാകുന്നു. പൊന്‍കുന്നത്തെ വ്യാപാരിയായിരുന്ന കരിക്കാട്ടുകുന്നേല്‍ എം.വി. ഡൊമിനിക്കി​െൻറയും മറിയാമ്മയുടെയും എട്ടുമക്കളില്‍ ആറാമനാണ്‌ ആൻറണി. പൊന്‍കുന്നം ഗവ. ഹൈസ്‌കൂള്‍, പാലാ സ​െൻറ് തോമസ്‌ ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി എസ്‌.ഡി കോളജ്‌, തേവര എസ്‌.എച്ച്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു പഠനം. മംഗലാപുരം എസ്‌.ഡി.എം ലോ കോളജില്‍നിന്ന്‌ നിയമബിരുദം നേടി. 1981ല്‍ അഭിഭാഷകനായി. കാഞ്ഞിരപ്പള്ളി കോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ സി.എം. രാഘവന്‍ നായരുടെ ജൂനിയറായിട്ടായിരുന്നു തുടക്കം. പിന്നീട്‌ മേനോന്‍ ആന്‍ഡ്‌ പൈ എന്ന അഭിഭാഷക അസോസിയേറ്റ്‌സില്‍ ചേര്‍ന്ന്‌ ഹൈേകാടതിയില്‍ പ്രാക്‌ടീസ്‌ തുടങ്ങി. കുറഞ്ഞ നാള്‍കൊണ്ട്‌ ഹൈേകാടതിയില്‍ തിരക്കുള്ള സിവില്‍ വക്കീലായി. കമ്പനി നിയമം, തൊഴില്‍ നിയമം മേഖലകളില്‍ പ്രഗല്ഭനായി. 2008 ഡിസംബര്‍ രണ്ടിന് സ്ഥിരം ജഡ്‌ജിയായി. ശ്രദ്ധേയമായ നിരവധി തീര്‍പ്പുകള്‍ നടത്തിയ ആൻറണി ഡൊമിനിക്‌ 2017 മാര്‍ച്ച്‌ 17മുതല്‍ 20വരെ നാലുദിവസം ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്നു. പിന്നീട്‌ നവംബര്‍ ആറുമുതല്‍ വീണ്ടും ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസായി. ഈ ചുമതല വഹിക്കേവയാണ്‌ ചീഫ്‌ ജസ്‌റ്റിസായുള്ള നിയമനം. പൊൻകുന്നത്തുനിന്ന് എറണാകുളത്തേക്ക് ജീവിതം പറിച്ചുനട്ടപ്പോഴും നാട്ടിൻപുറത്തുകാര​െൻറ ശീലങ്ങളൊന്നും ആൻറണി ഡൊമിനിക് മറന്നില്ല. ഹൈേകാടതിയിൽ അഭിഭാഷകവൃത്തിയിൽനിന്ന് െബഞ്ചിലേക്ക് ഉയർത്തപ്പെട്ടയാളാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക് എന്ന പ്രത്യേകതയുമുണ്ട്. ജസ്റ്റിസ് കെ.കെ. ഉഷക്കുശേഷം ചീഫ് ജസ്റ്റിസാകുന്ന മലയാളികൂടിയാണ് ഇൗ പൊൻകുന്നത്തുകാരൻ. സത്യപ്രതിജ്ഞ ഉടൻ നടക്കും. സ്വന്തം സംസ്ഥാനത്തെ തന്നെ ചീഫ് ജസ്റ്റിസ് പദവി അപൂർവമായി മാത്രമാണ് നൽകുന്നത്. ഇതിനുള്ള ഭാഗ്യവും ഇൗ ന്യായാധിപനുണ്ടായി. റെന്‍സിയാണ്‌ ഭാര്യ. ഹൈേകാടതിയില്‍ അഭിഭാഷകനായ ഡൊമിനിക്‌ ആൻറണി, എം.കോം വിദ്യാര്‍ഥിനി മരിയ ആൻറണി എന്നിവരാണ്‌ മക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.