പത്തനംതിട്ടയിൽ നടപ്പാതകൾ 'വാടകക്ക്'​

പത്തനംതിട്ട: നഗരത്തിലെ നടപ്പാതകൾ വാടകക്ക്. നടപ്പാതകളിൽ കച്ചവടം പൊടിപൊടിക്കുന്നതോടെ കാൽനടക്കാർ റോഡിലായി. ഇതോടെ വാഹനങ്ങളെ പേടിച്ചുവേണം നടന്ന് നീങ്ങാൻ. പത്തനംതിട്ട നഗരത്തിലെ ഏതാണ്ട് എല്ലാ നടപ്പാതകളും വഴിവാണിഭക്കാരും റോഡിനോട് ചേർന്നുള്ള കച്ചവടക്കാരും സ്വന്തമാക്കി. ചിലകച്ചവടക്കാർ സ്ഥിരം നിർമാണം നടത്തിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. കൗൺസിലർ അടക്കമുള്ള രാഷ്ട്രീയക്കാർക്ക് ദിവസവും വാടക നൽകിയാണ് നടപ്പാതയിൽ കച്ചവടം നടത്തുന്നതെന്നാണ് പറയുന്നത്. അതാണേത്ര ൈകയേറ്റത്തിന് എതിരെ ബന്ധപ്പെട്ടവർ പ്രതികരിക്കാത്തത്. നടപ്പാത നഷ്ടപ്പെട്ട് തുടങ്ങിയതോടെ വിദ്യാർഥികൾ അടക്കമുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇവർക്ക് റോഡിലിറങ്ങേണ്ടി വരുന്നു. വാഹനങ്ങളുടെ തിരക്കിനിടെ കഷ്ടപ്പെട്ടാണ് കാൽനട. പ്രധാന ജങ്ഷനുകളിൽ മാത്രമാണ് പൊലീസി​െൻറ സേവനമെന്നതിനാൽ വാഹനങ്ങളുടെ വേഗത്തിനും നിയന്ത്രണമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.