സുരക്ഷക്കും പൊലീസ്​ സേവനങ്ങൾക്കുമായി മൂന്ന് ആപ്പുകൾ

തിരുവനന്തപുരം: യാത്രാവേളകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പൊലീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനുമുള്ള കേരള പൊലീസി​െൻറ മൂന്ന്് മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിന് വെബിലും മൊബൈലിലും പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് 'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സിസ്റ്റം'. ഓൺലൈൻ വഴി അപേക്ഷിച്ചശേഷം വെബ്/മൊബൈൽ സംവിധാനം വഴി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിവിധ പൊലീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെ ചാറ്റ് ബോട്ട് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന 'വെർച്വൽ പൊലീസ് ഗൈഡ്' ആപ്ലിക്കേഷനും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് 'സിറ്റിസൺ സേഫ്റ്റി'. യാത്ര ചെയ്യുന്ന വാഹനത്തി​െൻറ ഫോട്ടോ, രജിസ്േട്രഷൻ നമ്പർ എന്നിവ കൺേട്രാൾ റൂമിലേക്കും അടുത്ത ബന്ധുക്കൾക്കും അയക്കാനുള്ള സൗകര്യവും ലഭ്യമാണ്. യാത്രയുടെ റൂട്ടും ഇതുവഴി ട്രാക്ക് ചെയ്യാം. അടിയന്തര നമ്പരുകളിലേക്ക് സന്ദേശം അയക്കാനും സംവിധാനമുണ്ട്. ആപത്ഘട്ടങ്ങളിൽ നമ്പർ ഡയൽ ചെയ്യാതെതന്നെ എസ്.ഒ.എസ് ബട്ടൺ അമർത്തുന്നതുവഴി ഒരു അടിയന്തരസന്ദേശം പൊലീസിനും നമ്പർ നൽകിയിട്ടുള്ള അടുത്ത ബന്ധുക്കൾക്കും ലഭിക്കുന്ന 'പാനിക് ബട്ടൺ' ആണ് മറ്റൊരു പ്രത്യേകത. ആപ്പി​െൻറ ഹോംസ്ക്രീനിലെ കാൾ ബട്ടണിൽ അമർത്തിപ്പിടിച്ചാൽ സൗജന്യ നമ്പരുകളിലേക്ക് വിളിക്കുന്നതിനും സംവിധാനമുണ്ട്. വെള്ളയമ്പലം കെൽേട്രാണിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആപ്പുകൾ ഉദ്ഘാടനം ചെയ്തു. ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, ഐ.ജി (ഇൻറലിജൻസ്) ബൽറാംകുമാർ ഉപാധ്യായ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എസ്.പി ജെ. ജയനാഥ്, വനിത ബറ്റാലിയൻ കമാൻഡൻഡ് ആർ. നിശാന്തിനി, പൊലീസ് ഇൻഫർമേഷൻ സ​െൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ, കെൽേട്രാൺ മാനേജിങ് ഡയറക്ടർ ടി.ആർ. ഹേമലത, ജനറൽ മാനേജർ എസ്. സന്തോഷ്, ഡെപ്യൂട്ടി മാനേജർ എസ്.പി. ഗോപകുമാർ, അസിസ്റ്റൻറ് മാനേജർ എൻ.ടി. ബിൻസൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.