KTG8 ഡോ. വി. സതീഷിന്​ പുരസ്​കാരം

കോട്ടയം: ഡോ. ജെ.എസ്. സത്യദാസ് മെമ്മോറിയൽ ഒറേഷൻ അവാർഡ് കോട്ടയം ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. വി. സതീഷിന് ലഭിച്ചു. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനതലത്തിൽ മികവ് തെളിയിക്കുന്ന മെഡിക്കൽ കോളജ് അധ്യാപകന് നൽകുന്ന പുരസ്കാരമാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ശനിയാഴ്ച ചേരുന്ന വാർഷിക യോഗത്തിൽ പുരസ്കാരം നൽകും. ആത്മഹത്യെയ അധികരിച്ച് പത്തിലധികം വിദേശരാജ്യങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ ഡോ. വി. സതീഷ് അവതരിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.