ആഭരണ വിപണി രംഗത്ത് വ്യക്തമായ ചലനം സൃഷ്​ടിക്കുന്ന ബജറ്റ് ^ടി.എസ്​. കല്യാണരാമൻ

ആഭരണ വിപണി രംഗത്ത് വ്യക്തമായ ചലനം സൃഷ്ടിക്കുന്ന ബജറ്റ് -ടി.എസ്. കല്യാണരാമൻ കൊച്ചി: ആഭരണ വിപണി രംഗത്ത് വ്യക്തമായ ചലനം സൃഷ്ടിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണ രാമൻ. 2018 രണ്ടാം പാദത്തിൽ 7.2 മുതൽ 7.5 ശതമാനം വരെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച ഉപയോക്താക്കളുടെ ആവശ്യകത ഉയർത്തുന്നതാണ്. ഗ്രാമീണ സമ്പദ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കർഷകർക്ക് പ്രയോജനപ്പെടുകയും അത് പണം ചെലവഴിക്കുന്നത് വർധിപ്പിക്കുകയും ചെയ്യും. ഇത് ആഭരണവിപണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ആരോഗ്യപരിചരണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധയൂന്നുന്നത് സാമൂഹിക രംഗെത്ത വളർച്ചക്ക് പിന്തുണ നൽകും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നികുതി സംബന്ധിച്ച് പരാമർശമുണ്ടായില്ലെങ്കിലും ബജറ്റ് ആഭ്യന്തര വിപണിക്ക് േപ്രാത്സാഹനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.