കൈപിടിച്ച്​ വിദ്യാർഥിക്കൂട്ടം

കോട്ടയം: കുട്ടനാടിനെ കഴുകി വെളുപ്പിക്കാനുള്ള മഹായജ്ഞത്തിൽ . കായംകുളത്തുനിന്ന് എത്തിയ സംഘത്തിലാണ് സ്കൂൾ വിദ്യാർഥികളും അണിനിരന്നത്. കായംകുളം കിളിക്കാട് എൻ.ആർ.പി.എച്ച്.എസ്.എസിലെ വിദ്യാർഥികളായ ഫിദൽ നാസർ, സഹദ് അനീസ്, കായംകുളം എം.എസ്.എം എച്ച്.എസ്.എസിലെ ഇർഫാന ഇർഷാദ് എന്നിവരാണ് കുട്ടനാടിെനാപ്പം ചേർന്നത്. ബുധനാഴ്ച ക്ലാസ് ആരംഭിച്ചെങ്കിലും കുട്ടനാടി​െൻറ കൈപിടിക്കാനുള്ള ദൗത്യത്തിൽ നാട്ടുകാർക്കൊപ്പം ഇവരും എത്തുകയായിരുന്നു. കിടങ്ങറ ബസാറിലെ മുണ്ടുചിറ എം.ബി. ബൈജുവി​െൻറ വീട് കഴുകിയാണ് ഇവർ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഫിദൽ നാസറി​െൻറ മാതാവ് റജീല സി.പി.എം കായംകുളം നഗരസഭ കൗൺസിലറാണ്. ഇവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.