ജോലി വാഗ്​ദാനം നൽകി തട്ടിപ്പ്​: നൈജീരിയക്കാരനും കാമുകിയും ഉൾപ്പെടെ മൂന്നുപേർ റിമാൻഡിൽ

കോട്ടയം: ജോലി വാഗ്ദാനം നൽകി കപ്പൽ ജീവനക്കാര​െൻറ ഒമ്പതുലക്ഷം തട്ടിയ കേസിൽ നൈജീരിയൻ സംഘം റിമാൻഡിൽ. സംഘത്തലവൻ നൈജീരിയൻ സ്വദേശി ബെഞ്ചമിൻ ബാബ ഫെമി (ഒലോണോ ഫെമി -44), ഇയാളുടെ കാമുകി പുണെ സ്വദേശിനി ശീതൾ ആനന്ദ് പാട്ടീൽ, മുൈബ സ്വദേശി വിനോദ് ജി. കട്ടാരിയ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ നൈജീരിയൻ സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ വാട്സ്ആപ്, ഇ-മെയിൽ വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മൂന്നുമാസം മുമ്പായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഗൾഫിൻ മറൈൻ എൻജിനീയറായ ആർപ്പൂക്കര കളപ്പുരക്കൽ ദിലീപ് ജോസഫ് ക്രൗൺലി ഷിപ്പിങ് കമ്പനിയിൽ ജോലി ലഭിക്കുന്നതിനായി ഇ-മെയിൽ അയച്ചിരുന്നു. ഇൻറർനെറ്റിൽ കണ്ട മെയിലിലേക്കാണ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അയച്ചുനൽകിയത്. തുടർന്ന് മറുപടിയായി മറ്റൊരു മെയിലും വാട്സ്ആപ് സന്ദേശവും ലഭിച്ചു. ഇൻറർനെറ്റ് കോളിങ്ങിന് ഉപയോഗിക്കുന്ന അമേരിക്കൻ നമ്പർ ഉപയോഗിച്ചാണ് ഇവർ വാട്സ്ആപ് അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ് നടത്തിയത്. ബെഞ്ചമി​െൻറ നേതൃത്വത്തിലാണ് തട്ടിപ്പിന് തുടക്കമിട്ടത്. ക്രൗൺസി കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ ഇ-മെയിൽ അക്കൗണ്ടിൽനിന്നാണ് ദിലീപിന് മറുപടി മെയിൽ ലഭിച്ചത്. ഇ-മെയിൽ അയച്ചത് ബെഞ്ചമിനും സഹായിയായ മറ്റൊരു നൈജീരിയക്കാരനും ചേർന്നാണ്. ഇന്ത്യയിലെ അമേരിക്കൻ ഹൈകമീഷണർ ഓഫിസ് ഉദ്യോഗസ്ഥൻ എഡ്വേർഡ് ഗാർഡനാണെന്ന പേരിലായിരുന്നു തട്ടിപ്പ്. വിനോദ് ജി. കട്ടാരിയയുടെ പേരിൽ എടുത്ത അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ആദ്യം അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിനായി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, വെസ്റ്റ് സി.െഎ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചു. തുടർന്ന് എസ്.ഐ എം.ജെ. അരുണി​െൻറ നേതൃത്വത്തിൽ പൊലീസ് മുംബൈയിലെത്തി അക്കൗണ്ട് നമ്പർ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മുംബൈയിലെ മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബൈഞ്ചമിൻ താമസിക്കുന്ന ഫ്ലാറ്റ് കെണ്ടത്തി പിടികൂടുകയായിരുന്നു. തുടർന്ന് മുംബൈയിൽ വിവിധസ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു. വാശിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറേൻറാടെയാണ് പ്രതികളെ ജില്ലയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.