മുണ്ടൻമുടി കൂട്ടക്കൊല: ലിബീഷിനെ കസ്​റ്റഡിയിൽ വിട്ടു; മാനഭംഗത്തിനും കേസ്​

തൊടുപുഴ: മുണ്ടൻമുടിയിൽ നാലുപേരെ കൊന്ന കേസിൽ പിടിയിലായ പ്രതി ലിബീഷിനെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ജില്ല സെഷന്‍സ് കോടതിയിൽ ഹാജരാക്കിയ പൊലീസ് കൂടുതല്‍ തെളിവെടുപ്പിന് ലിബീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട പ്രകാരമാണ് നടപടി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനടുത്ത് കൊന്നുകുഴിച്ചിട്ട നിലയിൽ ആഗസ്റ്റ് ഒന്നിന് രാവിലെ കണ്ടെത്തിയത്. പ്രധാനപ്രതി അനീഷും ലിബീഷും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയ പൊലീസിന് ലിബീഷിനെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. അനീഷ് എവിടെയുണ്ടെന്ന് സ്ഥിരീകരിച്ച് എത്തുേമ്പാഴേക്കും ഇയാൾ മുങ്ങിയെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനിടെ അടിച്ചുവീഴ്ത്തിയ ശേഷം ആർഷയെ ലിബീഷ് മാനഭംഗപ്പെടുത്തിയെന്നും വ്യക്തമായി. ഇതേതുടർന്ന് കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ച് ഭവനഭേദനം എന്നീ വകുപ്പുകൾക്ക് പുറമെ ലിബീഷിനെതിരെ ബലാൽസംഗത്തിനും കേസെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൃഷ്ണ​െൻറ വീട്ടിൽനിന്ന് കവർന്ന ആഭരണങ്ങളിൽ ഒരുഭാഗവും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും തിങ്കളാഴ്ചത്തെ തെളിവെടുപ്പില്‍ തൊടുപുഴ കാരിക്കോട്ടെ ലിബീഷി​െൻറ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. അനീഷിനായി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അനീഷി​െൻറ അടിമാലി കൊരങ്ങാട്ടിയിലെ വീട്ടിലും അനീഷ് എത്താനിടയുള്ള സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. ചില വനമേഖലയിലും തിരയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അനീഷ് രണ്ട് ഫോണും വീട്ടിൽവെച്ചശേഷമാണ് മുങ്ങിയത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ലിബീഷിനെ തൊടുപുഴ മുട്ടം ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.