റാന്നിയിൽ ഇ.എസ്​.​െഎ ഡിസ്​പെൻസറി അനുവദിച്ചു

റാന്നി: റാന്നിയിൽ ഇ.എസ്.ഐ ഡിസ്പെൻസറി അനുവദിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഡിസ്പെൻസറി അനുവദിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നേരത്തേ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. ഇ.എസ്.ഐ ഡിസ്പെൻസറി ൈപ്രമറി കെയർ സ​െൻററാണ് ആദ്യം ആരംഭിക്കുന്നത്. ഭാവിയിൽ പദ്ധതി വിപുലീകരിക്കും. ഇ.എസ്.ഐയുടെ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലെ വിദഗ്ധ ചികിത്സക്ക് ഇവിടെനിന്നുള്ള റഫറൻസ് മതിയാകും. പത്തോ അതിലധികമോ ജീവനക്കാരോ തൊഴിലാളികളോ പണിയെടുക്കുന്ന സ്ഥാപനങ്ങൾ കോർപറേഷനിൽ രജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. ഫാക്ടറി, കട, സ്കൂൾ എല്ലാം ഈ പരിധിയിൽ ഉൾപ്പെടും. ഇ.എസ്.ഐ കോർപറേഷനിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ഇന്ത്യയിൽ എവിടെ ജോലി ചെയ്താലും പെൻഷൻ അടക്കമുള്ളവ റാന്നിയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ലഭ്യമാണ്. പരിക്കേറ്റും മറ്റും ആനുകൂല്യങ്ങൾ ലഭിക്കാൻ ഇ.എസ്.ഐയുടെ അടൂർ ബ്രാഞ്ച് ഓഫിസിനെയാണ് അംഗങ്ങൾ ആശ്രയിക്കുന്നത്. മല്ലപ്പള്ളി, തിരുവല്ല, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇ.എസ്.ഐ കോർപറഷനിൽ അംഗങ്ങളായുള്ളവർക്ക് ഇനി റാന്നി ഓഫിസുമായി ബന്ധപ്പെടുന്നതാവും സൗകര്യം. തുടക്കത്തിൽ നാല് ജീവനക്കാരുടെ സേവനമാണ് ഉണ്ടാവുക. ഇ.എസ്.ഐയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കായി അഖിലേന്ത്യതലത്തിൽ 350 മെഡിക്കൽ സീറ്റ് റാങ്ക് ലിസ്റ്റിൽനിന്ന് ലഭിക്കാനുള്ള സൗകര്യവും ഉണ്ട്. ഇ.എസ്.ഐ കോർപറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപകടം ഉണ്ടാവുകയോ അസുഖം ഉണ്ടാവുകയോ ചെയ്താൽ സ്ഥാപന ഉടമക്ക് പകരം കോർപറേഷനാണ് ഉത്തരവാദിത്തം. ഇ.എസ്.ഐക്കായി 8000 ചതുരശ്ര അടി കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ വേണ്ടിവരുക. കെട്ടിട ഉടമകൾക്ക് ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. ഇ.എസ്.ഐയുടെ വെബ്സൈറ്റിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംസ്ഥാന സർക്കാർ നൽകുന്ന നിർദേശ പ്രകാരമേ കേന്ദ്ര സർക്കാർ സ്ഥാപനം അനുവദിക്കുകയുള്ളൂ. മന്ത്രി ടി.പി. രാമകൃഷ്ണനുമായി എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രാഥമിക നടപടി പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.