idg 88കൂട്ടക്കൊല മോഷണത്തിനിടെയല്ല; പ്രതികൾ അടുപ്പക്കാർ: ഇടുക്കി എസ്​.പി

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയല്ലെന്ന് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയതി​െൻറ ലക്ഷണങ്ങളില്ല. എന്നാല്‍, ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണ്. പൊലീസി​െൻറ ആദ്യഘട്ട നിഗമനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രഫഷനൽ കൊലപാതകികൾ അല്ലെന്നും പൊലീസ് പറയുന്നു. അന്വേഷണം തൃപ്തികരം: മന്ത്രി എം.എം. മണി മുണ്ടന്മുടി കൊലപാതകക്കേസിൽ അന്വേഷണം തൃപ്തികരം. പ്രതികളെ പിടികൂടാൻ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും. മുണ്ടന്മുടിയിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.