അന്വേഷണത്തിന്​ ആശ്രയം സ്​പെക്​ട്ര

തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊല അന്വേഷണത്തിന് പൊലീസ് ഉപയോഗിക്കുന്നത് സ്പെക്ട്ര എന്ന നൂതന സംവിധാനവും. മൊബൈൽ ഫോണിലൂടെയുള്ള ആശയവിനിമയങ്ങൾ കണ്ടെത്താൻ സംസ്ഥാന പൊലീസ് ഉപയോഗിക്കുന്നതാണ് സ്പെക്ട്ര. ജില്ല സൈബർ സെല്ലാണ് സ്പെക്ട്ര എത്തിച്ച് കേസ് അന്വേഷിക്കുന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്. കൊല്ലപ്പെട്ട കൃഷ്ണൻ, സുശീല, ആർഷ, അർജുൻ എന്നിവരുടെ ഫോൺ കാളുകൾ പൊലീസ് കണ്ടെടുത്തിരുന്നു. കൃഷ്ണൻ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കന്നത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഇടുക്കി ഡോഗ് സ്ക്വാഡിൽനിന്ന് സ്വീറ്റി എന്ന നായും ഫോറൻസിക് വിദഗ്ധരും എത്തി കൊലനടന്ന വീടും പരിസരങ്ങളും പരിശോധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.