നിരപ്പേൽ മതസൗഹാർദ അവാർഡ് ശിവഗിരി മഠത്തിന്​

കോട്ടയം: കാഞ്ഞിരപ്പള്ളി സ​െൻറ് ആൻറണീസ് കോളജ് സിൽവർ ജൂബിലി സ്മാരക സ്നേഹ ഭവനങ്ങളുടെ താക്കോൽ ദാനവും നിരപ്പേൽ മതസൗഹാർദ അവാർഡ് ദാനവും ഒക്ടോബർ ആറിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കും. ഇത്തവണത്തെ നിരപ്പേൽ മതസൗഹാർദ അവാർഡിന് വർക്കല ശിവഗിരി മഠത്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മെമേൻായും അടക്കുന്ന അവാർഡ് ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തായിൽനിന്ന് ഏറ്റുവാങ്ങും. ഉച്ചക്ക് 12ന് നടക്കുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോളജ് ഡയറക്ടർ ഡോ. ആൻറണി നിരപ്പേൽ അധ്യക്ഷത വഹിക്കും. കോളജി​െൻറ സിൽവർ ജൂബിലി സ്മാരകമായി ഭവനരഹിതരായ നാല് വിദ്യാർഥികൾക്ക് നൽകുന്ന വീടുകളുടെ താക്കോൽദാനവും ഉമ്മൻ ചാണ്ടി നിർവഹിക്കും. വിദ്യാർഥികളുടെയും മാനേജ്മ​െൻറി​െൻറയും അധ്യാപകരുടെയും ചില അഭ്യൂദയ കാംക്ഷികളുടെയും സഹകരണത്തോടെയാണ് വീടുകൾ നിർമിച്ചത്. കോളജ് ഡയറക്ടർ ഡോ. ആൻറണി നിരപ്പേൽ, സെക്രട്ടറി ഡോ. ലാലിച്ചൻ കല്ലംപള്ളി, അഡ്മിനിസ്േട്രറ്റർ ജോസ് കൊച്ചുപുര, പി.ആർ.ഒ. ജോസ് ആൻറണി എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.