ചന്ദനമരങ്ങൾ മുറിച്ചുകടത്തി

മറയൂർ: കാന്തല്ലൂർ റേഞ്ചിൽപെട്ട കെ.എസ്.ആർ ഒന്നിലെ അഞ്ചുമുഖം ഭാഗത്തുനിന്ന് ബുധനാഴ്ച രാത്രി രണ്ട് ചന്ദനമരം മുറിച്ചുകടത്തി. 12 അടി ഉയരമുള്ള സംരക്ഷണവേലിയും 24 മണിക്കൂറും വനംവകുപ്പി​െൻറ കാവലുമുള്ള മേഖലയിൽനിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. മേഖലയിൽ ഇതിന് മുമ്പും നിരവധി ചന്ദന മോഷണം നടന്നിട്ടുണ്ട്. ചന്ദന മോഷണം നടന്നതിന് സമീപത്തുനിന്ന് മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഉദ്ദേശം 50 കിലോ വരുന്ന ചന്ദനമരമാണ് മോഷണം പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.