മണ്ണിടിച്ചില്‍: മൂന്ന് റിസോര്‍ട്ട്​ അപകട ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

മൂന്നാര്‍: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ രണ്ടാം മൈലിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് റിസോര്‍ട്ട് അപകട ഭീഷണിയിലാണെന്ന റിപ്പോര്‍ട്ട്. ദേവികുളം തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. മിസ്റ്റി മൗണ്ടി, ഫോറസ്റ്റ് െറെഡ്, കശ്മീരം എന്നീ റിസോര്‍ട്ടുകളാണ് അപകട ഭീഷണി നേരിടുന്നത്. പ്രദേശത്ത് ദുരന്തനിവാര സേന സന്ദര്‍ശനം നടത്തുകയും ചെയ്തു. ഏറെ അപകടാവസ്ഥയിലായിരിക്കുന്ന കശ്മീരം റിസോര്‍ട്ടില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.