ഭാരത്​ ആശുപത്രിയിലെ നഴ്​സുമാർ രണ്ടാംഘട്ട സമരം ആരംഭിച്ചു

കോട്ടയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ കോട്ടയം നഗരത്തിൽ രണ്ടാംഘട്ട അനിശ്ചിതകാല സമരം ആരംഭിച്ചു. ആശുപത്രി പരിസരത്ത് സമരം പാടില്ലെന്ന കോടതി ഉത്തരവിെനത്തുടർന്നാണ് 45 ദിവസമായി ആശുപത്രിക്ക് മുന്നിൽ നടത്തിയ സമരം കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് മുന്നിലേക്ക് മാറ്റിയത്. യുൈനറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തൽകെട്ടി നടത്തുന്ന സമരത്തിൽ 60 നഴ്സുമാർ പങ്കാളികളായി. െഎക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ വിവിധ ആശുപത്രിയിലെ നഴ്സുമാരും സമരപ്പന്തലിൽ എത്തി. പിരിച്ചുവിട്ട 17 നഴ്സുമാരെ തിരിച്ചെടുക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് തീരുമാനം. രണ്ടാംഘട്ട സമരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. യു.എൻ.എ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കിരൺ ജോഷി, യൂനിറ്റ് പ്രസിഡൻറ് അശ്വതി ചന്ദ്രൻ, ശ്രുതി എസ്. കുമാർ എന്നിവർ സംസാരിച്ചു. മണർകാട് സ​െൻറ് മേരീസ് ആശുപത്രിയിലെ നഴ്സുമാർ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. ഇൗ മാസം 15ന് ഭാരത് ആശുപത്രിയിൽ സമരം നടത്തുന്ന നഴ്സുമാർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ റാലിയും ഉപരോധസമരവും നടത്തിയിരുന്നു. ഇതിനുശേഷം പിരിഞ്ഞുേപായവർ ആശുപത്രി കവാടത്തിന് മുന്നിൽ സമരംചെയ്യുന്ന നഴ്സുമാർക്കൊപ്പം ചേർന്നതോടെ പൊലീസ് ബലംപ്രേയാഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം സംഘർഷത്തിലാണ് കലാശിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് ഡെപ്യൂട്ടി ലേബർ കമീഷ​െൻറയും ഹൈകോടതിയുടെയും മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാംഘട്ട സമരം ആരംഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂലൈ 13ന് നഴ്സുമാരുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ പ്രതിനിധികളിൽ ഒരാളോട് നഴ്സിങ് സൂപ്രണ്ട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിന്നൽ പണിമുടക്ക് നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മൂന്നുദിവസം നീണ്ട സമരത്തിനൊടുവിൽ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറഞ്ഞതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പിന്നീട് ജോലിയിൽ പ്രവേശിച്ച ഏഴുപേരെ മാനേജ്മ​െൻറ് പുറത്താക്കി. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഏഴുമുതൽ ആശുപത്രിക്ക് മുന്നിൽ ഒരുവിഭാഗം നഴ്സുമാർ സമരം തുടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.