'ഇൗ സ്​കൂട്ടറാണോ അപകടത്തിൽപെട്ടത്', നൊമ്പരക്കാഴ്​ചയായി സീന

കോട്ടയം: ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയത് കൺമുന്നിൽ കാണേണ്ടിവന്നതി​െൻറ ഞെട്ടലിലാണ് സീന. കോട്ടയം നാഗമ്പടം റെയിൽവേ മേൽപാലത്തിലുണ്ടായ അപകടത്തിൽ മരിച്ചത് ഭർത്താവാണെന്ന് അറിയാതെ സംഭവസ്ഥലെത്തത്തിയ സീന കണ്ടുനിന്നവർക്കും കണ്ണീർക്കാഴ്ചയായി. നാഗമ്പടം മേൽപാലത്തിൽ ടോറസ് ലോറിയിടിച്ച് മരിച്ച ജോബി ജോസി​െൻറ ഭാര്യ സീനക്കാണ് ദാരുണ അനുഭവം. അപകടത്തിൽപെട്ടത് ഭർത്താവാണെന്ന് അറിയാതെ എത്തിയ സീന കാര്യം തിരക്കിയപ്പോൾ മരിച്ചത് ഭർത്താവ്. തളർന്ന ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് താങ്ങുകയായിരുന്നു. വടശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായിരുന്ന ജോബിയുടെ ഭാര്യ സീന യാദൃച്ഛികമായാണ് സംഭവസ്ഥലത്തെത്തിയത്. പെയ്ൻറിങ് കരാറുകാരനായ ജോബി നഗരത്തിലെ ജോലിസ്ഥലത്തേക്ക് ആക്ടിവ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ പിന്നാലെ ബസിലെത്തിയ ഭാര്യ സീന, ജോബിയുടെ സ്കൂട്ടർ വഴിയരികിൽ ഇരിക്കുന്നതുകണ്ട് ഇറങ്ങി ചരിചയമുള്ള എസ്.െഎ അരുൺ കുമാറി​െൻറ അടുത്തെത്തി വിവരങ്ങൾ അന്വേഷിക്കുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെ, ഭർത്താവി​െൻറ സ്കൂട്ടർ കണ്ട് 'ഇൗ സ്കൂട്ടറാണോ അപകടത്തിൽപെട്ടത്' എന്ന് സീന ചോദിച്ചു. അതേ എന്ന മറുപടി കേട്ടതോടെ ഇവർ തളർന്നു. തുടർന്ന് ലൈസൻസ് കണ്ട് മരിച്ചത് ഭർത്താവാണെന്ന് തിരിച്ചറിയുകയുമായിരുന്നു. പൊലീസുകാർക്കും ഇത് നൊമ്പരപ്പെടുത്തുന്ന അനുഭവമായി. വേഗം െപാലീസ് ഇടപെട്ട് സീനയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.