ഫാ. ടോം ഉഴുന്നാലിലി​െൻറ മോചനം: സന്തോഷം പങ്കുവെച്ച്​ ആത്​മീയ, രാഷ്​ട്രീയ നേതാക്കൾ

കോട്ടയം: ഫാ. ടോം ഉഴുന്നാലി​െൻറ മോചനത്തിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഇതിനായി പരിശ്രമിച്ചവരെ അഭിനന്ദിക്കുന്നുവെന്നും ബാവ പറഞ്ഞു. മോചന തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കെ.എം. മാണി എം.എൽ.എ പറഞ്ഞു. പ്രാർഥനനിർഭരമായ മനസ്സാണ് അദ്ദേഹത്തി​െൻറ മോചനം സാധ്യമാക്കിയത്. മോചനത്തിനുവേണ്ടി പരിശ്രമിച്ചവരോടൊക്കെ നന്ദിയുണ്ടെന്നും മാണി പറഞ്ഞു. ഉഴുന്നാലിലി​െൻറ മോചനത്തിനായി പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ആശ്വാസം പകരുന്നതാണ് ഇൗ വാര്‍ത്തയെന്ന് ജോസ് കെ. മാണി എം.പി. പ്രയത്‌നങ്ങള്‍ക്ക് ഫലമുണ്ടായതില്‍ സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും അഭിനന്ദിക്കുന്നതായും എം.പി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ബിഷപ് ഹൗസുകളിലും പള്ളികളിലും മധുരം വിളമ്പിയും സന്തോഷം പങ്കിട്ടു. അടുത്തദിവസങ്ങളിൽ കൃതജ്ഞതബലി അടക്കം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.