നവോത്ഥാന ശിൽപശാല

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല യൂത്ത് ക്ലബ് ആഭിമുഖ്യത്തിൽ നവോത്ഥാന ശിൽപശാല നടത്തി. ഗ്രന്ഥശാല കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാസാഹിബ് അധ്യക്ഷതവഹിച്ചു. സ്വാമി വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുൽഖാദർ മൗലവി എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. എൻ. മുരളി കുടശനാട്, പ്രഭ വി. മറ്റപ്പള്ളി, ആർ. ഗോപാലകൃഷ്ണപിള്ള, എസ്. അൻവർഷ, പഴകുളം ആൻറണി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.എ. സലാം, മഹേന്ദ്രദാസ്, ജോൺ മാത്യൂസ്, മീര ടി. അബ്ദുല്ല, ഹനീഫ മേലേതിൽ എന്നിവർ സംസാരിച്ചു. െറസി. അസോസിയേഷൻ കുടുംബസംഗമം അടൂർ: പന്നിവിഴ അനുഗ്രഹനഗർ െറസിഡൻറ്സ് അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും കുടുംബസംഗമവും തിരക്കഥാകൃത്ത് നവീൻ ഭാസ്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എം ബാബുക്കുട്ടി അധ്യക്ഷതവഹിച്ചു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. വർഗീസ് പേരയിൽ മുഖ്യപ്രഭാഷണം നടത്തി. ധനോജ് നായിക്, അജി പാണ്ടിക്കുടി, ജെ. ജോൺസൻ, തൗഫീഖ് രാജൻ, മുഹമ്മദ് സഹീർ, ഷിബു ചിറക്കരോട്ട്, കെ.വി. ഫിലിപ്പ്, എസ്. ലക്ഷ്മണൻ, മുഹമ്മദലി പാറക്കൽ, പി.കെ. അച്യുതൻ, ജിൻസി കടുവങ്കൽ, അനിൽ പി. നായർ, തമ്പി ജോർജ്, ഉഷ ജോസ്, കുഞ്ഞമ്മ മത്തായി എന്നിവർ സംസാരിച്ചു. ഹിമാലയ പര്യടനം പൂർത്തിയാക്കിയ അടൂർ ആർ.എക്സ് ഗ്രൂപ് അംഗം മഹേഷ് മുരളിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.