കുറിഞ്ഞിച്ചെടികൾ കത്തിച്ചവർക്കെതിരെ കേസെടുക്കണം ^സേവ്​ കുറിഞ്ഞി കാമ്പയിൻ

കുറിഞ്ഞിച്ചെടികൾ കത്തിച്ചവർക്കെതിരെ കേസെടുക്കണം -സേവ് കുറിഞ്ഞി കാമ്പയിൻ തൊടുപുഴ: നിലക്കുറിഞ്ഞി സേങ്കതത്തിലെ കുറിഞ്ഞിച്ചെടികൾ വൻതോതിൽ കത്തിച്ചവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ ആവശ്യപ്പെട്ടു. കുറിഞ്ഞി സേങ്കതത്തിലെ കുറിഞ്ഞിച്ചെടികളും മരങ്ങളും കത്തിച്ചത് ഗൗരവമായി കാണണം. കുറിഞ്ഞിച്ചെടികൾ സംരക്ഷിക്കുന്നതിൽ വനം വകുപ്പി​െൻറ പരാജയമാണ് വ്യക്തമാകുന്നത്. അടുത്തവർഷം പൂക്കാനിരിക്കെയാണ് വൻതോതിൽ ചെടികൾ കത്തിച്ചത്. നീലക്കുറിഞ്ഞി കാണാൻ വിനോദസഞ്ചാരികൾ എത്തുന്നതോടെ കുറിഞ്ഞി സേങ്കതത്തിലെ കൈയേറ്റങ്ങൾ പുറത്തറിയുമെന്ന് ഭയന്നാണ് ഇൗ പ്രവൃത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഏതെങ്കിലുമൊരു സസ്യത്തിനുവേണ്ടി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത് എന്നതാണ് കുറിഞ്ഞി സേങ്കതത്തി​െൻറ പ്രാധാന്യം. പട്ടയഭൂമി വേർതിരിക്കാൻ സെറ്റിൽമ​െൻറ് ഒാഫിസറായി നിയമിക്കപ്പെട്ട ദേവികുളം ആർ.ഡി.ഒ അടിയന്തരമായി നടപടിയെടുക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. കുറിഞ്ഞി സേങ്കതത്തിലേക്ക് ആവശ്യമായ വനപാലകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് നിവേദനം നൽകും. കുറിഞ്ഞിച്ചെടികൾ സംരക്ഷിക്കാൻ ടൂറിസം വകുപ്പ് ഇടപ്പെടണമെന്നും സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.