ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു

കോട്ടയം: കെ.എസ്.ആർ.ടി.സി . ബൈക്ക് ഒാടിച്ചിരുന്ന താഴത്തങ്ങാടി പള്ളിപ്പറമ്പിൽ സലീമി​െൻറ മകൻ അൻസാറാണ് (മിന്നാപ്പു -35) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.45ന് കോട്ടയം--കുമരകം റോഡിൽ ബേക്കർ ജങ്ഷന് സമീപം ബറോഡ ബാങ്കിന് മുന്നാലായിരുന്നു അപകടം. കോട്ടയം നഗരത്തിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു അൻസാർ. ഇതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചു. ചേർത്തലയിൽനിന്ന്- കോട്ടയത്തേക്ക് പോവുകയായിരുന്നു ബസ്. അവസാന ട്രിപ്പിലാണ് അപകടം. റോഡിൽ ചോരവാർന്ന് കിടന്ന അൻസാറിനെ ഫയർ ഫോഴ്സ് എത്തി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷറഫിയ കാറ്ററിങ് സർവിസിൽ ൈഡ്രവറായിരുന്നു അൻസാർ. അപകടത്തെത്തുടർന്ന് കുമരകം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മാതാവ്: ഹഷ. ഭാര്യ: ഷാമില. മക്കൾ: അൻസിയ, അൽഫിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.