പനച്ചിക്കാട്​ നവരാത്രി മഹോത്സവത്തിന്​ 21ന്​ തുടക്കം

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവം ഈ മാസം 21ന് തുടങ്ങും. 28നാണ് പൂജെവപ്പ്. 29ന് മഹാനവമി ദർശനം, 30ന് പുലർച്ചെ വിദ്യാരംഭം. 21ന് പുലർച്ചെ 4.30ന് പള്ളിയുണർത്തലോടെ ക്ഷേത്രചടങ്ങുകൾ ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ചലച്ചിത്ര സംവിധായകൻ ശ്രീകാന്ത് മുരളി കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ദേശീയ സംഗീത നൃത്തോത്സവം ഉദ്ഘാടനം സംഗീതവിദ്വാൻ ഡോ. കെ.എൻ. രംഗനാഥശർമ നിർവഹിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വിശിഷ്ടാതിഥിയാകും. തുടർന്ന് രംഗനാഥശർമയുടെ സംഗീതസദസ്സോടെ ദേശീയ സംഗീത നൃത്തോത്സവത്തിനു തുടക്കമാകും. 22ന് വൈകീട്ട് ഏഴിന് ഗുവാഹതി കലാകാരി അന്വേഷ മഹന്ദ അവതരിപ്പിക്കുന്ന അസം ക്ലാസിക്കൽ ഡാൻസ് സത്ത്രിയ. 23ന് വാരാണസി കലാകാരൻ കമല ശങ്കറി​െൻറ ഗിത്താർ വാദനം. 24ന് രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സാരസ്വതം സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ഇ.ആർ. സുനിൽകുമാർ അധ്യക്ഷതവഹിക്കും. വൈകീട്ട് ഏഴിന് ദേശീയ സംഗീത നൃത്തോത്സവത്തിൽ വിഷ്ണു നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 25ന് വഡോദരയിൽനിന്നുള്ള കലാകാരി ഐശ്വര്യ വാര്യരുടെ മോഹിനിയാട്ടം. 26ന് വൈകീട്ട് ഏഴിന് കോട്ടയ്ക്കൽ മധുവി​െൻറ കഥകളി പദകച്ചേരി. 27ന് വൈകീട്ട് ഏഴിന് കലാമണ്ഡലം പള്ളം മാധവൻ സ്മാരക സംഗീതസരസ്വതി പുരസ്കാരം കോട്ടയ്ക്കൽ പി.ഡി. നമ്പൂതിരിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിക്കും. ചലച്ചിത്രതാരം ബാബു നമ്പൂതിരി വിശിഷ്ടാതിഥിയാകും. തുടർന്ന് 10.30ന് മേജർസെറ്റ് കഥകളി ദുര്യോധനവധം. 28ന് ദുർഗാഷ്ടമി ദിനത്തിൽ വൈകീട്ട് ആറിന് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്നും ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രകൾ എത്തുന്നതോടെ പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കും. 29ന് മഹാനവമി. 30ന് രാവിലെ നാലിന് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിൽ പ്രത്യേകം തയറാക്കിയ മണ്ഡലപത്തിൽ ആചാര്യന്മാർ കുരുന്നുകളെ എഴുത്തിനിരുത്തും. വാർത്തസമ്മേളനത്തിൽ എസ്.പി. മധുരമറ്റം, കെ.എൻ. നാരായണൻ നമ്പൂതിരി കൈമുക്കില്ലം, കെ.എൻ. നാരായണൻ നമ്പൂതിരി കരുനാട്ടില്ലം, കെ.വി. ശ്രീകുമാർ കൈമുക്കില്ലം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.