മൂന്നാർ: ഒഴിപ്പിക്കലിന്​ തടയിടാൻ ഹരിത കോടതിക്കെതിരെ സി.പി.എം

തൊടുപുഴ: ഹരിത ട്രൈബ്യൂണലിനെ കടന്നാക്രമിച്ചും ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിച്ചും മൂന്നാറിൽ 'നീതി നടപ്പാക്കാൻ' സി.പി.എം തീരുമാനം. മൂന്നാറിനെ രക്ഷിക്കാൻ ഹരിത കോടതി സ്വമേധയ കേസെടുത്ത് മുന്നോട്ടുപോകുന്നതും മൂന്നാറിലെ നിർമാണ പ്രവർത്തനങ്ങളിന്മേലും ഏലത്തോട്ടങ്ങളിലെ മരം മുറി വിഷയത്തിലും മറ്റും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുമാണ് പ്രകോപനം. സ്വമേധയ കേസെടുക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും നിർദേശങ്ങൾക്കപ്പുറം ഉത്തരവിടാനാകില്ലെന്നും ചൂണ്ടിക്കാട്ടി കേസിൽ കക്ഷിചേരുകയാണ് പാർട്ടി. വ്യത്യസ്ഥ വിഷയങ്ങളിൽ ഇതുസംബന്ധിച്ച വാദത്തിന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ ഇടപെട്ട് ആറ് അഭിഭാഷകരെ നിയോഗിച്ചുകഴിഞ്ഞു. ട്രൈബ്യൂണൽ വഴങ്ങുന്നില്ലെങ്കിൽ പൊതുജനാഭിമുഖ്യമുള്ള റിപ്പോർട്ടുകൾ മുന്നോട്ടുവെച്ച് ഉയർന്ന കോടതികളിലേക്ക് നീങ്ങാനും മൂന്നാർ മേഖലയിൽ ദീർഘകാലമായി ജനവാസമുണ്ടെന്ന് 'അംഗീകരിക്കാത്ത' ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കാനുമാണ് കഴിഞ്ഞദിവസം ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗതീരുമാനം. കലക്ടറും സബ് കലക്ടറും അടക്കം പലപ്പോഴായി ഹരിത ൈട്രബ്യൂണലിൽ നൽകിയ റിപ്പോർട്ടുകൾ പ്രദേശവാസികളെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതാണെന്ന് വിലയിരുത്തിയും കുറിഞ്ഞിസേങ്കതം യഥാർഥ്യമാകാത്തത് കൈയേറ്റക്കാരെ ഒഴിപ്പിക്കാനാകാത്തതിനാലാണെന്ന സബ് കലക്ടറുടെ സത്യവാങ്മൂലം സത്യസന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് പാർട്ടി നീക്കം. ഉദ്യോഗസ്ഥറിപ്പോർട്ടുകൾ മിക്കവയും സത്യം പ്രതിഫലിക്കാത്തവയാണെന്നും നിയമം വ്യാഖ്യാനിച്ച് മാത്രം തയാറാക്കുന്ന റിപ്പോർട്ടുകൾ ജനവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. എൽ.ഡി.എഫ് ഭരിക്കുേമ്പാൾ, ട്രൈബ്യൂണൽ മുമ്പാകെ സബ് കലക്ടർ നൽകിയ റിപ്പോർട്ട് പാർട്ടിക്കും മൂന്നാർ മേഖലയിലെ കുടിയേറ്റ കർഷകർക്കും തീർത്തും ദോഷകരമാണെന്ന് എസ്. രേജന്ദ്രൻ എം.എൽ.എയാണ് ജില്ല കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടിയത്. ഇടുക്കിയിലെ ജനങ്ങളുടെ അധ്വാനവും ചരിത്രവും അറിയാത്ത ഉദ്യോഗസ്ഥർ ചില ലോബികളുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്നും ദേവികുളം സബ് കലക്ടർ ഹരിത ട്രൈബ്യൂണലിൽ നൽകിയ സത്യവാങ്മൂലം ഇത്തരത്തിലുള്ളതാണെന്നും എം.എൽ.എ പറഞ്ഞു. പാർട്ടി ഇടപെടലിനെത്തുടർന്ന് മൂന്നാർ മേഖലയിലെ അഞ്ച് പഞ്ചായത്ത് ഭരണസമിതികളും ഹൈറേഞ്ച് സംരക്ഷണസമിതിയുമാണ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മൂന്നാർ വിഷയത്തിൽ വിധി പുറപ്പെടുവിക്കരുതെന്ന ആവശ്യവുമായി ട്രൈബ്യൂണലിനെ സമീപിച്ചത്. മൂന്നാർ കുറിഞ്ഞിസേങ്കതം വിഷയം നീളുന്നതു സംബന്ധിച്ച സത്യവാങ്മൂലത്തിൽ കൈയേറ്റം മൂലമാണ് സേങ്കതം യാഥാർഥ്യമാകാത്തതെന്നാണ് സബ് കലക്ടർ പ്രേംകുമാർ കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണലി​െൻറ െചന്നൈ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചത്. സർവേ തടസ്സപ്പെടുത്തുന്നതിനുൾെപ്പടെ പ്രാദേശികമായി എതിർപ്പ് ഉയർന്നതിനുപിന്നിൽ കൈയേറ്റലോബിയാണെന്നും പട്ടയപരിശോധന ശ്രമങ്ങൾക്ക് കൈയേറ്റക്കാർ തടസ്സം നിൽക്കുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. തുടർന്നാണ് പാർട്ടി സബ് കലക്ടർക്കും മറ്റുമെതിരെ രംഗത്തുവന്നത്. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.