20 കോടിയുടെ ഹഷീഷ് പിടികൂടിയ സംഭവം: പ്രധാന പ്രതി പിടിയിൽ

നെടുങ്കണ്ടം: 20 കോടി വിലവരുന്ന ഹഷീഷ് ഓയിലുമായി അഭിഭാഷകനടക്കം മൂന്നംഗസംഘം പിടിയിലായ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി അറസ്റ്റിൽ. ശാന്തൻപാറ സ്വദേശി അബിൻ ദിവാകരനാണ് ബുധനാഴ്ച രാത്രി പിടിയിലായത്. തുടരന്വേഷണത്തിനായി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാമക്കൽമേട് കോമ്പമുക്ക് പതാലിൽ അഡ്വ. ബിജുമോൻ (37), മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ജുമോൻ (37), ശാന്തൻപാറ പന്തനാൽ ഷിനോ (29) എന്നിവരാണ് കട്ടപ്പനയിൽ പിടിയിലായത്. അന്ന് പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ അബിനടക്കമുള്ള നാലംഗസംഘത്തി​െൻറ സുഹൃത്തായ രാജാക്കാട് സ്വദേശി ബിജു വഴിയാണ് ആന്ധ്രയിൽനിന്ന് 23 കിലോ ഹഷീഷ് ഇടുക്കി ജില്ലയിലെത്തിച്ചത്. ഒന്നരമാസം മുമ്പ് ഇതിൽ ആറുകിലോ വിൽക്കുന്നതിനിടെ ബിജു ബംഗളൂരു പൊലീസി​െൻറ പിടിയിലാവുകയായിരുന്നു. ഇയാളിൽനിന്ന് വിവരം ശേഖരിക്കലാണ് സംഘത്തി​െൻറ പ്രധാന ദൗത്യം. ഇതിനാണ് ബംഗളൂരുവിലേക്ക് നെടുങ്കണ്ടം സി.ഐ റെജി എം. കുന്നിപ്പറമ്പ​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പുറപ്പെട്ടത്. കട്ടപ്പനയിൽ പിടിയിലായ പ്രതികളും ഹഷീഷ് വിൽക്കാൻ ബിജുവിനൊപ്പം ബംഗളൂരുവിലെത്തിയിരുന്നു. ബിജു നേരിട്ട് ഹഷീഷ് കൈമാറുന്നതിനിടെ പൊലീസി​െൻറ പിടിയിലാവുകയായിരുന്നു. ബിജു അറസ്റ്റിലായെന്ന വിവരം മനസ്സിലാക്കിയ അബിനും സംഘവും രക്ഷപ്പെട്ട് നെടുങ്കണ്ടത്തെത്തി. ഇൗ സംഘത്തെക്കുറിച്ച് ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരികെ നെടുങ്കണ്ടത്തെത്തി ബംഗളൂരുവിലെ അഭിഭാഷകൻ വഴി പൊലീസുകാരെ സ്വാധീനിച്ച് അബിനും കൂട്ടാളികളും കേസിൽനിന്ന് തലയൂരുകയായിരുന്നു. ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന ബിജുവിനെ ചോദ്യംചെയ്യാൻ പൊലീസ് ബംഗളൂരുവിലെ കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഹഷീഷ് ജില്ലയിലെത്തിച്ചത് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന ബിജുവും അബിനും ചേർന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ ബിജുവിനെയും പ്രതിചേർക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. കഴിഞ്ഞ 20നാണ് കട്ടപ്പന ഷാഡോ പൊലീസ് 17കിലോ ഹഷീഷുമായി മൂന്നുപേരെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ആർ. സതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു ലൂക്കോസ്, വി.ജി. ദിലീപ് എന്നിവരും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.