ഉൗർജക്കലവറ ഭക്ഷണം @ സെൻറ്​ തോമസ്​ സ്​കൂൾ

പാലാ: സ്കൂൾ മീറ്റിനെത്തിയവർക്ക് വെച്ചുവിളമ്പാൻ വിപുല സൗകര്യങ്ങളാണ് ഒരുക്കിയത്. പാലാ സ​െൻറ് തോമസ് സ്കൂളിലെ വിശാലമായ മൈതാനത്തും ഓഡിറ്റോയത്തിലുമായാണ് ഭക്ഷണശാല. ദിവസേന 4500ഓളം ആളുകൾക്കാണ് പരാതിരഹിതമായി ഭക്ഷണം നൽകുന്നത്. 750 കുട്ടികൾക്കും ഒഫീഷ്യലും വി.ഐ.പികളുമടക്കം 850 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണശാലയുടെ ചുമതല. സംഘടനയുടെ ചെയർമാനായ പി.ബി. കുരുവിളയാണ് ഭക്ഷണവിഭാഗത്തി​െൻറ ചുമതലവഹിക്കുന്നത്. കെ.എസ്.ടി.എയുടെ അംഗങ്ങളാണ് ഭക്ഷണകൗണ്ടറിൽ പ്രവർത്തിക്കുന്നവരിൽ ഏറെയും. കുട്ടികൾക്കായി രണ്ട് കൗണ്ടറും ഒഫീഷ്യൽസിനും മറ്റു സംഘാടകസമിതി അംഗങ്ങൾക്കുമായി മറ്റൊരു കൗണ്ടറും വി.ഐ.പികൾക്കായി ഒരു കൗണ്ടറുമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയാണ് ഉള്ളത്. കായിക-കലാമേളകളിൽ നിറസാന്നിധ്യമായ രുചിയുടെ തമ്പുരാൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് പാലാ കായികമേളക്കും രുചിക്കൂെട്ടാരുക്കുന്നത്. സാമ്പാറും അവിയലും തോരനും അച്ചാറും മോരും പുളിശേരിയും അമ്പലപ്പുഴ പാൽപായസവുമായിരുന്നു ആദ്യദിവസത്തെ വിഭവങ്ങൾ. വൈകീട്ട് ഇതിനുപുറമെ തീയലും ഒരുക്കിയിരുന്നു. വൈകീട്ടത്തെ ഭക്ഷണത്തിന് നോൺ-വെജും ഉണ്ട്. രാവിലെ 5.30ന് ആരംഭിക്കുന്ന ഭക്ഷണശാലയിൽ പ്രഭാതഭക്ഷണമായി മുട്ട, പാൽ, പഴം, ഉപ്പുമാവ്, ചായ എന്നിവയാണ് നൽകുന്നത്. ഉച്ചഭക്ഷണം 11മണിയോടെ ആരംഭിക്കും. വൈകീട്ട് നാലുമുതൽ കാപ്പി ആരംഭിക്കും. വട, ചായ എന്നിവയാണ് നൽകുന്നത്. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് കായികമേളയുടെ ഭക്ഷണശാല പ്രവർത്തിക്കുന്നതെന്ന് പി.ബി. കുരുവിള പറയുന്നു. ഇലയിലോ പേപ്പർ, പ്ലാസ്റ്റിക് വസ്തുക്കളിലോ ഭക്ഷണം നൽകില്ല. സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം ലിറ്ററിലേറെ വെള്ളം ആവശ്യമാണ്. വാട്ടർ അതോറിറ്റിയാണ് വെള്ളം എത്തിക്കുന്നത്. മിനിറ്റിൽ നൂറുലിറ്റർ ഫിൽറ്റർ ചെയ്ത് ശുദ്ധീകരിക്കുന്ന സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്ന് കുരുവിള പറയുന്നു. പ്രവർത്തനത്തിനാവശ്യമായ സർക്കാർ ഫണ്ടുകളും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മാലിന്യനിർമാർജനത്തിലും മാതൃകയാണ് കായികമേള. ഇ.എം മാലിന്യം സംസ്കാരണ സംവിധാനമാണ് ഇവിടെയുള്ളത്. ഭക്ഷണമാലിന്യം നിറയുന്നതനുസരിച്ച് വാഹനങ്ങളിൽ യഥാസമയം നീക്കം ചെയ്യുേമ്പാൾ മറ്റു മാലിന്യം ഇ.എം സംവിധാനത്തിൽ ചാരമാക്കുകയാണ്. പുകയോ മറ്റു ദൂഷ്യഫലങ്ങളോ ഇതിനില്ല എന്നതാണ് പ്രത്യേകത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.