റോഡ്​ തകർന്നു; മുള്ളരിങ്ങാട്​ മേഖലയിലേക്ക്​ ബസ്​ സർവിസ്​ നിലച്ചു

തൊടുപുഴ: റോഡുകൾ തകർന്നതിനെത്തുടർന്ന് മുള്ളരിങ്ങാട് പ്രദേശത്തേക്ക് ബസ് സർവിസ് നിലച്ചു. ഇതോടെ ആയിരക്കണക്കിനുപേർ ദുരിതത്തിലായി. അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് ബസുടമകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുകയായിരുന്നു. ഒരാഴ്ചമുമ്പ് പി.ഡബ്ല്യു.ഡി, ആർ.ടി.എ, പൊലീസ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയശേഷമാണ് ചൊവ്വാഴ്ചമുതൽ ഒാട്ടം നിർത്തിയത്. എന്നാൽ, നടപടി സ്വീകരിച്ചില്ല. അഞ്ച് വർഷത്തിലധികമായി അറ്റകുറ്റപ്പണി നടത്താത്ത റോഡ് ടാറിങ് ഇളകി വൻ ഗർത്തങ്ങൾ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി. ഇതിലൂടെ സർവിസ് വൻ നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് ഉടമകൾ പറയുന്നു. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിൽനിന്നായി ഒമ്പത് സ്വകാര്യബസുകളും ആറ് കെ.എസ്.ആർ.ടി.സി സർവിസുകളാണ് മുള്ളരിങ്ങാട്ടും വെള്ളക്കയത്തും എത്തുന്നത്. മുള്ളരിങ്ങാട്, വെള്ളക്കയം, പട്ടയക്കുടി പ്രദേശങ്ങളിലെ വിദ്യാർഥികളെല്ലാം തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ കോളജുകളിലാണ് ഉന്നത പഠനത്തിനെത്തുന്നത്. 30ഒാളം കിലോമീറ്റർ സഞ്ചരിക്കണം. സർവിസ് നിലച്ചതോടെ വിദ്യാർഥികളുടെ പഠനവും മുടങ്ങി. പിന്നാക്ക പ്രദേശമായ മേഖല പുറംലോകവുമായി ഒറ്റപ്പെട്ടു. സർക്കാർ ഒാഫിസുകളിലും സ്വകാര്യസ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവരും യാത്രസൗകര്യമില്ലാതെ ദുരിതത്തിലായി. ഒാേട്ടാപോലും പ്രദേശത്തേക്ക് ഒാടാൻ തയാറാകുന്നില്ലെന്ന് പറയുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ വൻ തുക മുടക്കി ജീപ്പുകളെ ആശ്രയിക്കണം. മൂവാറ്റുപുഴ--മുള്ളരിങ്ങാട് റൂട്ടിൽ ചാത്തമറ്റം മുതൽ വെള്ളക്കയം വരെയാണ് റോഡ് പൂർണമായും തകർന്നത്. ഇതിനുപുറെമ തൊടുപുഴ-മുള്ളരിങ്ങാട് റൂട്ടിൽ തൊടുപുഴ നാലുവരിപ്പാത മുതൽ ഇൗസ്റ്റ് കലൂർ വരെ ഭാഗവും ഗതാഗതയോഗ്യമല്ല. ഒരു വർഷമായി പൂർണമായി തകർന്ന പ്ലാേൻറഷൻ -ഈസ്റ്റ് കലൂർ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ നിയമസഭ ഇലക്ഷനുമുമ്പ് പി.ജെ. ജോസഫ് എം.എൽ.എ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തിയായ റോഡി​െൻറ നിർമാണപ്രവർത്തനം പൊതുമരാമത്ത് വകുപ്പി​െൻറ അനാസ്ഥമൂലം ആരംഭിച്ചില്ല. അറ്റകുറ്റപ്പണികൊണ്ട് പ്രശ്നം പരിഹരിക്കില്ലെന്നും എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് തുക അനുവദിച്ച് പൂർണമായും റീടാർ ചെയ്യാത്തപക്ഷം നിർമാണം ആരംഭിക്കാൻ സാധിക്കില്ലെന്നും കരാറുകാരൻ പറയുന്നു. തൊടുപുഴ--ഏഴല്ലൂർ-ഇൗസ്റ്റ് കലൂർ റോഡ് നവീകരണജോലി ആരംഭിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും പണി നീളുകയാണ്. തുലാവർഷം ആരംഭിച്ചതോടെ റോഡി​െൻറ അവസ്ഥ കൂടുതൽ ശോച്യമായി. മുള്ളരിങ്ങാട് പ്രദേശത്തെ കഞ്ഞിക്കുഴി വഴി ഇടുക്കിയുമായി ബന്ധിപ്പിക്കുന്ന വലിയകണ്ടം-ബ്ലാത്തിക്കവല റോഡ് പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഒരു പതിറ്റാണ്ടാകുന്നു. തലക്കോട്--വെള്ളക്കയം റോഡ് കാൽനടക്ക് പോലും പറ്റാതായിട്ടും വർഷങ്ങളേറെയായി. വണ്ണപ്പുറം--കോട്ടപ്പാറ--പട്ടയക്കുടി റോഡും തകർന്നു. 20,000ത്തിലേറെ പേർ തിങ്ങിപ്പാർക്കുന്ന വണ്ണപ്പുറം പഞ്ചായത്തിലെ ഇൗ പിന്നാക്ക ഗ്രാമത്തിന് ഒരു റോഡുപോലും സഞ്ചാരയോഗ്യമായി ഇല്ല. നിവേദനങ്ങളും പരാതികളുമായി എം.എൽ.എ അടക്കമുള്ളവരെ സമീപിക്കുേമ്പാൾ വലിയ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതല്ലാതെ ഒന്നും പ്രയോഗത്തിൽ വരുന്നില്ലെന്ന് ആരോപണമുണ്ട്. കേരളോത്സവം ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് കേരളോത്സവം 18, 21, 22 തീയതികളിൽ നടക്കുമെന്ന് പ്രസിഡൻറ് പി.കെ. രാജു അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വ്യാഴാഴ്ച നാലിനുമുമ്പ് രജിസ്റ്റർ ചെയ്യണം. ഒരാൾക്ക് മൂന്ന് ഗ്രൂപ് ഇനങ്ങളിലും മൂന്ന് വ്യക്തിഗത ഇനങ്ങളിലും മത്സരിക്കാം. പഞ്ചായത്ത് ഓഫിസിലും തോപ്രാംകുടി പയനിയർ ക്ലബിലും രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.