സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും ^ദേവസ്വം മന്ത്രി കടകംപള്ളി സുരേ​​ന്ദ്രൻ

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും -ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഭരണഘടന െബഞ്ചി​െൻറ വിധി എന്തായാലും നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുേരന്ദ്രൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംേകാടതി നടപടി സ്വാഗതാർഹമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സാമൂഹിക വിഷമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാറി​െൻറ നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം പുരോഗതിയിലേക്ക് പോകുേമ്പാൾ ദുരാചാരങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.