​പാതയിൽ അറ്റകുറ്റപ്പണി​: കോട്ടയം വഴി ട്രെയിൻ ഗതാഗതം രണ്ടുമണിക്കൂർ മുടങ്ങി

കോട്ടയം: പാതയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കോട്ടയം വഴി ട്രെയിൻ ഗതാഗതം രണ്ടുമണിക്കൂർ മുടങ്ങി. കോട്ടയം നാഗമ്പടം മേൽപാലത്തിന് സമീപം പാതയിലെ അറ്റകുറ്റപ്പണിക്കായി അധികൃതർ ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതൽ നാലുവരെയാണ് പൂർണമായി നിലച്ചത്. ഇതോടെ തിരുവനന്തപുരം-ന്യൂ ഡൽഹി കേരള എക്സ്പ്രസും കൊല്ലം-എറണാകുളം മെമുവും കോട്ടയം സ്റ്റേഷനിൽ ഒന്നരമണിക്കൂർ പിടിച്ചിട്ടു. പണി പൂർത്തിയാക്കിയശേഷം വൈകീട്ട് നാലിനാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അടുത്തിടെ, ഏറ്റുമാനൂർ-ചിങ്ങവനം പാതയിൽ മരം വീണും മണ്ണിടിഞ്ഞും മണിക്കൂറുകളോളം ട്രെയിൻ തടസ്സപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ അധികൃതർ നടത്തിയ പരിശോധനയിൽ പാതയിൽ ചിലയിടങ്ങളിൽ തകരാർ കെണ്ടത്തി. തുടർന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ഏറ്റുമാനൂർ-കോട്ടയം പാതയിൽ നിലവിൽ ട്രെയിനുകൾ വേഗതകുറച്ചാണ് യാത്രനടത്തുന്നത്. ഇനി ഒരുദിവസംകൂടി ജോലി നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മുന്നറിയിപ്പില്ലാതെയുള്ള ഗതാഗതനിയന്ത്രണം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ട്രെയിൻ വരുമെന്ന് പ്രതീക്ഷിച്ച് കൃത്യസമയത്ത് സ്റ്റേഷനിലെത്തിയ യാത്രക്കാരും വലഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഒാടിയത്. പാസഞ്ചർ, മെമു, വേണാട് തുടങ്ങിയവയെ ആശ്രയിച്ച് യാത്രചെയ്യുന്ന വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, സീസൺ യാത്രാക്കാർ എന്നിവരാണ് ഏറെ ബുദ്ധിമുട്ടിയത്. കേരള എക്സ്പ്രസിൽ യാത്രചെയ്ത മുഖ്യമന്ത്രി പിണറായി വിജയ​െൻറ ൈപ്രവറ്റ് സെക്രട്ടറി എം.വി. ജയരാജനും ഭാര്യയും കോട്ടയത്ത് യാത്രമതിയാക്കി കാറിൽ എറണാകുളത്തേക്ക് പോയി. വ്യാഴാഴ്ച ഉച്ചക്ക് 2.45ന് കോട്ടയത്ത് ട്രെയിൻ എത്തിയശേഷമാണ് അറ്റകുറ്റപ്പണിക്കായി മണിക്കൂറുകളോളം പിടിച്ചിടേണ്ടിവരുമെന്ന സൂചനകിട്ടിയത്. ജയരാജൻ അൽപനേരം കാത്തുനിന്നശേഷം കാറിൽ എറണാകുളത്തെ പരിപാടിയിൽ പെങ്കടുക്കാൻ പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.