ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ബി.എം.എസ് നേതാവ് പിടിയിൽ *കൂടെയുള്ളയാൾ കത്തിവീശി രക്ഷപ്പെട്ടു, അഞ്ചുപേർ ഒളിവിൽ

എരുമേലി: അഞ്ചുലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ച് രണ്ട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച ബി.എം.എസ് നേതാവ് തോക്കുസഹിതം അറസ്റ്റിൽ. മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് യൂനിറ്റ് കൺവീനറുമായ കുറ്റിയിൽ വീട്ടിൽ മഹേഷാണ് (ആശപ്പൻ-32) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന തോക്കുനിർമാതാവ് ഇടകടത്തി സ്വദേശി മടുക്കക്കാലായിൽ രാജൻ പിച്ചാത്തിവീശി രക്ഷപ്പെട്ടു. വനപാലകർ കൊമ്പുവാങ്ങാെനന്ന വ്യാജേന എത്തിയാണ് സംഘത്തെ കുടുക്കിയത്. എരുമേലി വലിയമ്പലത്തിന് സമീപം ദേവസ്വം പാർക്കിങ് ഗ്രൗണ്ടിൽ ബുധനാഴ്ചയാണ് സംഭവം. ആനക്കൊമ്പുകളും ഒരു നാടൻ ഒറ്റക്കുഴൽ തോക്കും പിടികൂടി. സംഘത്തിലെ മറ്റ് അഞ്ചുപേർക്കായി തിരച്ചിൽ ആരംഭിച്ചു. ഓട്ടോ ഡ്രൈവറുടെ സുഹൃത്തും വാഹനകച്ചവടക്കാരനുമായ മുട്ടപ്പള്ളി പുതുപ്പറമ്പിൽ സാൽവിൻ (35), ചാത്തൻതറ സ്വദേശി പാറക്കൂട്ടത്തിൽ മോഹനൻ, ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി യുവാവ് എന്നിവരാണ് ഒളിവിൽ പോയത്. ഗവി വനമേഖലയിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകളാണെന്നുപറഞ്ഞ് വനത്തിലെ ആദിവാസി യുവാവാണ് വിൽപനക്കായി തന്നതെന്ന് അറസ്റ്റിലായ പ്രതി വനപാലകരോട് പറഞ്ഞു. കൊമ്പുകൾ പത്തുകിലോയുണ്ട്. 20 വയസ്സുള്ള ആനയുടേതാണിതെന്ന് സംഘെത്ത നാടകീയമായി കുടുക്കിയ പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജീഷ് പറഞ്ഞു. കത്തികാട്ടി രക്ഷപ്പെട്ട രാജ​െൻറ വീട്ടിൽനിന്നാണ് കൊമ്പുകളും തോക്കും കണ്ടെടുത്തത്. വിൽപനക്കുള്ള ഇടനിലക്കാരായിരുന്നു സംഘത്തിലെ മറ്റുള്ളവർ. മുമ്പ് തോക്കുനിർമാണക്കേസിൽ പിടിയിലായ ആളാണ് രാജൻ. മുക്കൂട്ടുതറയിലെ ചില പ്രമുഖർക്ക് സംഘവുമായി അടുത്ത ബന്ധമുള്ളതിനാൽ ഇവരുടെ ഇടപാടുകളും അന്വേഷിച്ചുവരുകയാണ്. കൊമ്പുകൾ നൽകിയ ആദിവാസിയെ പിടികൂടാൻ വനത്തിൽ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചു. മറ്റു പ്രതികൾ മുക്കൂട്ടുതറ കെ.ഒ.ടി റോഡ്, മുട്ടപ്പള്ളി, ചാത്തൻതറ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന. പ്രതികളെ ഒരു മാസമായി വനപാലകസംഘം നിരീക്ഷിച്ചുവരുകയായിരുന്നു. തേക്കടി ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ജ്യോതിഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നിരീക്ഷണം. അഡ്വാൻസ് തുക നൽകാനെന്ന വ്യജേനെ റേഞ്ച് ഓഫിസർ ജ്യോതിഷി​െൻറ നേതൃത്വത്തിൽ ഫ്ലയിങ് സ്ക്വാഡിലെ അംഗങ്ങൾ മഫ്തിയിൽ എരുമേലിയിലെത്തിയാണ് പിടികൂടിയത്. അനിൽ, കെ.ബി. രാജേഷ്, കെ. അനിൽകുമാർ, സനീഷ്, എൻ. ശ്രീകുമാർ, ജി. മഹേഷ്, കെ.പി. ലജികുമാർ എന്നിവരുൾപ്പെട്ട വനപാലകസംഘമാണ് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.