ടിപ്പർ ലോറി നിയന്ത്രണംവിട്ട്​ മറിഞ്ഞു

ചിങ്ങവനം: സിമൻറ് കട്ടയുമായി വന്ന മിനി ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞു. ൈഡ്രവർക്കും ക്ലീനർക്കും നിസ്സാര പരിക്ക്. ശനിയാഴ്ച രാവിലെ 8.45ന് മൂലേടം ദിവാൻകവലയിലാണ് അപകടം. പൂവന്തുരുത്ത് വ്യവസായ മേഖലയിൽനിന്ന് സിമൻറ് കട്ടകളുമായി കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി റോഡി​െൻറ നടുവിലേക്ക് മറിഞ്ഞതോടെ മൂലേടം-പൂവന്തുരുത്ത് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സിമൻറ് കട്ടകൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം െക്രയിനുപയോഗിച്ച് ലോറി ഉയർത്തി റോഡിൽനിന്ന് മാറ്റി. ചിങ്ങവനം പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. വ്യാജ പാസി​െൻറ മറവിൽ പാടം നികത്തൽ; എക്സ്കവേറ്റർ പിടിച്ചെടുത്തു പാടം നികത്തിയത് സർക്കാർ ഒാഫിസ് നിർമിക്കാനെന്നപേരിൽ കോട്ടയം: സർക്കാർ ഓഫിസ് കെട്ടിടം നിർമിക്കാനെന്ന പേരിൽ അനധികൃതമായി പാടം നികത്താൻ ഉപയോഗിച്ച എക്സ്കവേറ്റർ വില്ലേജ് ഓഫിസർ പിടിച്ചെടുത്തു. ചെങ്ങളം സൗത്ത് വില്ലേജ് പരിധിയിലെ കുമ്മനം തൊണ്ടിപ്പറമ്പിൽ പാടശേഖരം നികത്താൻ ഉപയോഗിച്ച എക്സ്കവേറ്ററാണ് വില്ലേജ് ഓഫിസർ പിടിച്ചെടുത്ത് കുമരകം പൊലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കുമ്മനം പ്രദേശത്ത് വൻതോതിൽ പാടം നികത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് എത്തിയത്. ഈ സമയത്ത് ജിയോളജി വകുപ്പി​െൻറ വ്യാജ പാസി​െൻറ മറവിൽ പാടം നികത്തുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. ഇതേ തുടർന്നാണ് അധികൃതർ എക്സ്കവേറ്റർ പിടിച്ചെടുത്തത്. പാടം നികത്തുന്നതിന് മുന്നോടിയായി പ്രദേശത്ത് സർക്കാർ ഉദ്യോഗസ്ഥർ എന്ന പേരിൽ ഒരുസംഘം ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ വ്യാജ അനുമതിയുടെ അടിസ്ഥാനത്തിലാണ് പാടം നികത്തുന്നതെന്ന് കണ്ടെത്തി. എക്സ്കവേറ്റർ വില്ലേജ് അധികൃതർ കൈമാറിയിട്ടും പൊലീസ് കേസെടുക്കാൻ തയാറായിെല്ലന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.