വിനായക​ിെൻറ മരണം: പൊലീസുകാരെ തിരിച്ചറിയൽ പരേഡിന്​ വിധേയരാക്കി

തൃശൂർ/ഏങ്ങണ്ടിയൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം മരിച്ച നിലയിൽ കണ്ട ഏങ്ങണ്ടിയൂർ സ്വദേശി വിനായകി​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സുഹൃത്ത് ശരത് തിരിച്ചറിഞ്ഞു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് തിരിച്ചറിയല്‍പരേഡ് നടത്തിയത്. ശരത്തിനെ കൂടാതെ, വിനായകി​െൻറ പിതാവ് കൃഷ്ണന്‍കുട്ടി, പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനായ സന്തോഷ് എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. തന്നെയും വിനായകിനെയും കസ്റ്റഡിയിലെടുത്തത് ശ്രീജിത്തെന്ന പൊലീസുകാരനാണെന്നും സ്റ്റേഷനിൽ മര്‍ദിച്ചത് സാജനാണെന്നും ശരത് തിരിച്ചറിഞ്ഞു. ശ്രീജിത്തിനും സാജനുമൊപ്പം വാടാനപ്പള്ളി സ്റ്റേഷനിലേതുൾപ്പെടെ മറ്റ് പൊലീസുകാരെയും നിർത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്. 20 മിനിറ്റിനകം നടപടി പൂർത്തിയാക്കി. െക്രെംബ്രാഞ്ച് ഡിവൈ.എസ്.പി -ഫിറോസ് എം. ഷഫീഖ്, എസ്.ഐ -ലക്ഷ്മണൻ, വലപ്പാട് സി.ഐ- പി.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരേഡ്. ജൂൈല 17ന് പാവറട്ടി മാനിനക്കുന്നിൽനിന്ന് ശ്രീജിത്താണ് കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷനിലെത്തിച്ച വിനായകിനെയും തന്നെയും മർദിെച്ചന്നും ശരത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സ്റ്റേഷനിലേക്ക് എത്തിയതു മുതലുള്ള അനുഭവങ്ങൾ കൃഷ്ണൻകുട്ടിയും സന്തോഷും പറഞ്ഞു. 17ന് കസ്റ്റഡിയിലെടുത്ത വിനായകിനെ 18നാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ശ്രീജിത്തും സാജനും സസ്പെൻഷനിലാണ്. വിനായകിന് പീഡനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. വിനായകിന് മർദനമേറ്റത് പിതാവിൽ നിന്നാവാമെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. നേരത്തെ, കേസ് രജിസ്റ്റർ ചെയ്ത വാടാനപ്പള്ളി പൊലീസ് ആത്മഹത്യ വകുപ്പ് മാത്രമാണ് ചുമത്തിയത്. മൊഴിയെടുക്കൽ കഴിഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം ആക്ഷേപത്തിനിടയാക്കിയതോടെയാണ് അന്വേഷണം സജീവമായത്. സംഭവം നടന്ന് മൂന്നുമാസം എത്തുമ്പോഴാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. മനുഷ്യാവകാശ കമീഷനും ലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.