കൊടുങ്ങല്ലൂരിൽ യുവാവ്​ കുത്തേറ്റ്​ മരിച്ചു

കൊടുങ്ങല്ലൂർ: കൂട്ടുകാരോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന യുവാവ് മറ്റൊരു സംഘത്തി​െൻറ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ ശൃംഗപുരം കിഴക്ക് ആളംപറമ്പിൽ നൗഷാദി​െൻറ മകൻ മമ്മു എന്ന മുഹമ്മദ് സിയാദാണ് (26) മരിച്ചത്. ആക്രമണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ചുള്ളിപറമ്പിൽ ധനഞ്ജയൻ, മോതായിൽ സ്മിജേഷ് എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാത്രി ഏഴോടെയാണ് എസ്.എൻ.പുരം അഞ്ചാംപരുത്തി വെസ്റ്റ് എ.കെ.ജി നഗറിലാണ് സംഭവം. പ്രദേശത്ത് നേരത്തേയുണ്ടായ സംഘട്ടനത്തി​െൻറ തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിരയായവരോടൊപ്പം ആഷിക്ക്, സനൂപ് എന്നിങ്ങനെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ആക്രമിസംഘം കാറിന് മുന്നിൽ ബൈക്ക് വെച്ച് തടഞ്ഞ് രണ്ടുപേരെ മാറ്റി നിർത്തി മറ്റുള്ളവരെ ആക്രമിക്കുകയായിരുന്നുവേത്ര. ഇരുമ്പ് വടി, കത്തി ഉൾപ്പെെടയുള്ള ആയുധങ്ങളുപയോഗിച്ചാണ് ആക്രമണമേത്ര. നെഞ്ചിന് താഴെ ഉൾപ്പെടെ കുത്തേറ്റ മുഹമ്മദ് സിയാദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവർ െകാടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ സി.െഎ പി.സി.ബിജുകുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു. ആക്രമിസംഘത്തെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈശാഖി​െൻറ നേതൃത്വത്തിലായിരുന്നു ആക്രമണമേത്ര. ഇയാൾ മുമ്പ് ഡി.വൈ.എഫ്.െഎയിൽ പ്രവർത്തിച്ചിട്ടുണ്ടേത്ര. ഇപ്പോൾ സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട സിയാദ് സജീവ ഡി.ൈവ.എഫ്.െഎ പ്രവർത്തകനാണ്. ഇലക്ട്രീഷ്യനായി േജാലി ചെയ്യുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ. മാതാവ്: സുബൈദ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.