മക്കളെ കബളിപ്പിച്ച്​​ അംഗൻവാടി അധ്യാപികയ​ുടെ അക്കൗണ്ടിൽനിന്ന്​ 39,000 രൂപ തട്ടിയെടുത്തു

വണ്ടിപ്പെരിയാർ: ബാങ്കിൽനിന്നാണെന്നുപറഞ്ഞ് എത്തിയ ഫോൺ കോളിലൂടെ, അംഗൻവാടി അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് 39,000 രൂപ തട്ടിയെടുത്തു. കറുപ്പുപാലം മുട്ടിയിൽ മുഹമ്മദി​െൻറ ഭാര്യ ഷീബയുടെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം നഷടമായത്. കഴിഞ്ഞദിവസം ഷീബയുടെ ഫോണിലേക്ക് രാവിലെ 10.30ഓടെയാണ് കോൾ എത്തിയത്. ഇളയ പെൺകുട്ടി എടുത്ത കോൾ സംസാരം ഇംഗ്ലീഷിലായതിനാൽ പ്ലസ് വൺ വിദ്യാർഥിയായ ജ്യേഷ്ഠന് കൈമാറി. എസ്.ബി.ഐയുടെ എറണാകുളത്തെ ഹെഡ് ഓഫിസിൽനിന്നാണ് വിളിക്കുന്നതെന്നും ബാങ്ക് അക്കൗണ്ട് നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനാെണന്നും പറഞ്ഞ് ഉടൻ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അക്കൗണ്ട് കാൻസലാകുമെന്നും പറഞ്ഞു. നമ്പർ കൈമാറിയതോടെ എ.ടി.എം കാർഡിലെ പിൻഭാഗത്തെ നമ്പർ ആവശ്യപ്പെട്ടു. ഇതും നൽകിയതോടെ ഫോൺ ബന്ധം വിഛേദിച്ചു. തുടർന്ന് മണിക്കൂറുകൾക്കുശേഷം രണ്ടുതവണയായി 39,000 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നതോടെയാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ഒക്ടോബർ രണ്ട് ബാങ്ക് അവധിയായതിനാൽ ചൊവ്വാഴ്ച എസ്.ബി.ഐ വണ്ടിപ്പെരിയാറിലും പൊലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.