കുറിഞ്ഞി ഉദ്യാനം: ഉപസമിതി ഇടപെടൽ വന്യജീവി നിയമത്തി​െൻറ ലംഘനം

തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തി​െൻറ അതിർത്തി പുനർനിർണയിക്കുന്നതിനു രാഷ്ട്രീയമായി സർക്കാറെടുത്ത തീരുമാനം 1972ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തി​െൻറ ലംഘനം. സംസ്ഥാന-, കേന്ദ്ര വന്യജീവി ബോർഡുകളുടെ അധികാരം അവഗണിച്ചാണ് അതിർത്തിമാറ്റൽ നീക്കമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വമ്പന്മാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തമായ മാർഗനിർദേശങ്ങൾ പാലിക്കാതെയോ കേന്ദ്രചട്ടങ്ങൾ മറികടന്നോ മുന്നോട്ടുപോകുന്നത്, ചോദ്യം ചെയ്യപ്പെടും. കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം ഇതിനോടകം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണിത്. വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഭൂപ്രദേശത്തി​െൻറ അതിർത്തി പുനർനിർണയിക്കാൻ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കണം. കേന്ദ്ര വന്യജീവി നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങളും കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചാൽ, പിന്നെ സംസ്ഥാന സർക്കാറിനു മാത്രമായി എന്തെങ്കിലും മാറ്റംമറിച്ചിലുകൾ വരുത്താൻ സാധിക്കില്ല. സംസ്ഥാന, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡുകൾ എന്നിവ അതിർത്തി പുനർനിർണയം ചർച്ച ചെയ്യണം. തുടർന്ന് വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. ആവശ്യമെങ്കിൽ കേന്ദ്ര വൈൽഡ് ലൈഫ് ബോർഡാണ് അനുമതി നൽകേണ്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാർ നടപടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ നടപടിക്രമങ്ങൾ പാലിക്കൽ സങ്കീർണമാകും. സംസ്ഥാനം നിശ്ചയിക്കുന്ന സെക്രട്ടറിതല സമിതിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. ദേവികുളം സബ്കലക്ടറാണ് കുറിഞ്ഞി ഉദ്യാനം സെറ്റിൽമ​െൻറ് ഒാഫിസർ. നിലനിൽക്കുന്ന നിയമപ്രകാരം മാത്രമേ സർക്കാർ നിയമിച്ച റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. ഭൂരേഖകളുടെ വിശദപരിശോധനയാണ് ഇതിൽ ആദ്യം. സർക്കാറി​െൻറ രാഷ്ട്രീയ തീരുമാനം സബ്കലക്ടർക്ക് നടപ്പാക്കാനാവില്ല. ഇതോടെ പി.എച്ച്. കുര്യൻ അധ്യക്ഷനായ സെക്രട്ടറിതല സമിതിയുടെ തീരുമാനമോ മന്ത്രിമാർ നൽകുന്ന ഉത്തരവുകളോ പ്രായോഗികമാകില്ല. അല്ലാത്ത നീക്കം നിയമപരമായി ചോദ്യംചെയ്യപ്പെടും. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.