​ഫോ​േട്ടാഗ്രാഫേഴ്​സ്​ അസോ. സമ്മേളനത്തിൽ ഫേ​ാ​േട്ടാ പ്രദർശനവും

പത്തനംതിട്ട: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഇൗമാസം 24ന് മല്ലപ്പള്ളിയിൽ നടക്കും. വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് അസോസിയേഷൻ അംഗങ്ങളുടെ ഫോേട്ടാ പ്രദർശനം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വട്ടശ്ശേരി പ്ലാസയിലാണ് പ്രദർശനം. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് െറജി ശാമുവൽ ഉദ്ഘാടനം ചെയ്യും. 'മണ്ണും മനുഷ്യനും' വിഷയത്തിൽ അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ ഫോേട്ടാഗ്രഫി മത്സരത്തിലെ ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും. ട്രേഡ് ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ജി. രാജു മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12ന് പ്രകടനം നടക്കും. രണ്ടിന് പ്രതിനിധി സമ്മേളനം. തുടർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട്, ജില്ല പ്രസിഡൻറ് സുജു വർഗീസ്, സെക്രട്ടറി ഗ്രിഗറി അലക്സ്, സ്വാഗതസംഘം കൺവീനർ ജയൻ പല്ലവി, ട്രഷറർ ഗോപാലകൃഷ്ണൻ പല്ലവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.