ഹോമിയോ ക്ലിനിക്കിൽ ചികിത്സ തേടുന്നവർക്ക്​ മരുന്ന്​ കൊടുക്കുന്നതിന് വിലക്കില്ല

കോഴിക്കോട്: ഹോമിയോ ക്ലിനിക്കുകൾ നടത്തുന്ന ഡോക്ടർമാരുടെ ചികിത്സയിലുള്ള രോഗികൾക്കല്ലാതെ പുറത്തുനിന്നുള്ളവർക്ക് ഇനി മരുന്ന് വിൽക്കാനാവില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറ പുതുക്കിയ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലാണ് നിർദേശം. എന്നാൽ, ക്ലിനിക്കിൽ ചികിത്സ തേടുന്ന രോഗികൾക്ക് മരുന്ന് നൽകുന്നതിന് (ഡിസ്െപൻസ് ചെയ്യുന്നതിന്) വിലക്കില്ല. ഹോമിയോ മരുന്നു വിപണനകേന്ദ്രത്തി​െൻറ ഭാഗമായി ക്ലിനിക് പ്രവർത്തിക്കാനാവില്ല. അതേസമയം, അലോപ്പതി മരുന്നുകടകളിൽ ഇനിമുതൽ ഹോമിയോ മരുന്നുകൾ വിൽക്കാമെന്നും ഇതിന് യോഗ്യരായ ഫാർമസിസ്റ്റുകൾ ഉണ്ടായിരിക്കണമെന്നും ഭേദഗതിയിൽ പറയുന്നു. ഹോമിയോ ഡോക്ടർമാരുടെ ക്ലിനിക്കുകളിൽ ഇനി മരുന്നുവിൽപന പാടില്ലെന്ന തരത്തിൽ വന്ന വാർത്തകൾ (മാധ്യമത്തിലല്ല) തെറ്റാണെന്ന് ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപത്സ് കേരളയും (ഐ.എച്ച്.കെ) ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷനും (ഐ.എച്ച്.എം.എ) വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തൊരിടത്തും ഡോക്ടർമാരുടെ കീഴിലുള്ള അംഗീകൃത ഹോമിയോ ക്ലിനിക്കുകളിൽ പുറത്തുനിന്നുള്ളവർക്ക് മരുന്നു വിൽപന നടത്തുന്നില്ലെന്ന് ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.