മിഡ്​ലാൻഡ്​ കമ്പനിയുടെ പെരുനാട്​ എസ്​​റ്റേറ്റ്​ പുറ​േമ്പാക്കിലെന്ന്​ ലാൻഡ്​ ട്രൈബ്യൂണൽ

പത്തനംതിട്ട: മിഡ്ലാൻഡ് റബർ കമ്പനിയുടെ കൈവശമുള്ള റാന്നി പെരുനാട് എസ്റ്റേറ്റി​െൻറ ഭൂമി പുറേമ്പാക്കിലെന്ന് പത്തനംതിട്ട ലാൻഡ് ട്രൈബ്യൂണൽ കോടതി. ഇതോടെ ഇൗ ഭൂമി സർക്കാറിന് ഏറ്റെടുക്കാം. കുടിയായ്മക്കായി കൂനംകര കാഞ്ഞിരക്കാട്ട് െചല്ലപ്പൻ പിള്ള സമർപ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട് രേഖകൾ പരിേശാധിച്ചപ്പോഴാണ് ഭൂമി പുറേമ്പാക്കാണെന്ന് കണ്ടെത്തിയത്. സർവേ നമ്പർ 900/1-2ൽെപട്ട 88.5 സ​െൻറ് ഭൂമി 1966 മുതൽ ത​െൻറ പിതാവി​െൻറയും തുടർന്ന് ത​െൻറയും കൈവശമാണെന്നും കാട്ടിയാണ് ചെല്ലപ്പൻ പിള്ള കുടിയായ്മക്ക് കോടതിയെ സമീപിച്ചത്. കമ്പനിയുടെ ഭൂമിയാണെന്നും ഭൂമിക്ക് തണ്ടപ്പേരുണ്ടെന്നും അവർ വാദിെച്ചങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സർവേ ആസ്ഥാനത്തുനിന്ന് രേഖകൾ വരുത്തി പരിശോധിച്ചപ്പോഴാണ് പുറേമ്പാക്കാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചെല്ലപ്പൻ പിള്ളയുടെ ഹരജി ലാൻഡ് ട്രൈബ്യൂണലും സ്പെഷൽ തഹസിൽദാറുമായ എസ്. ശിവപ്രസാദ് തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.