റെയിൽവേ സ്​റ്റേഷനിൽ പ്രീ പെയ്​ഡ്​ ഒാ​േട്ടാ സംവിധാനം നിലച്ചിട്ട്​ ഒന്നരവർഷം

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ ടാക്‌സി സംവിധാനം നിലച്ചിട്ട് ഒന്നര വർഷം. വിവരങ്ങളറിയാതെ ശബരിമല തീർഥാടകരടക്കം യാത്രക്കാർ വലയുന്നു. പ്രീ പെയ്ഡ് ഓട്ടോ ടാക്‌സി സംവിധാനം നിലച്ചതോടെ അമിതനിരക്ക് ഇൗടാക്കുന്നതായും പരാതിയുണ്ട്. കൗണ്ടറായി പ്രവർത്തിച്ച പൊലീസ് എയ്ഡ്പോസ്റ്റും അവഗണനയിലാണ്. റെയിൽവേ സ്േറ്റഷനിൽനിന്ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും 77 സ്ഥലങ്ങളാണ് പ്രീ പെയ്ഡ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കൗണ്ടറിൽനിന്ന് കിട്ടുന്ന വരുമാനത്തി​െൻറ ലാഭത്തിൽനിന്നാണ് െപാലീസ് എയ്ഡ് പോസ്റ്റി​െൻറ ദൈനംദിന ചെലവുകൾ നടത്തിയിരുന്നത്. പ്രീ പെയ്ഡ് ഒാേട്ടാ നിലച്ചതോടെ വൈദ്യുതി ചാർജും കുടിശ്ശികയായി. ഇതോടെ, എയ്ഡ് പോസ്റ്റി​െൻറ പ്രവർത്തനം അവതാളത്തിലായി. ശബരിമല തീർഥാടകർ എത്തിത്തുടങ്ങിയിട്ടും കാര്യങ്ങളിൽ മാറ്റമുണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ കൗണ്ടറില്‍ നിശ്ചിത സ്ഥലത്തേക്ക് അംഗീകരിച്ച നിരക്കിൽ യാത്രക്കാരനെ എത്തിക്കുകയാണ് പ്രീ പെയ്ഡ് ഓട്ടോ സംവിധാനം. പകലും രാത്രിയിലും രണ്ടുനിരക്കു വീതമാണ് അംഗീകരിച്ചത്. രാത്രി ഓട്ടത്തിന് അഞ്ചുരൂപ അധികം ഇൗടാക്കാൻ നിർദേശിച്ചിരുന്നു. എന്നാല്‍, നിരക്കുകള്‍ വര്‍ധിപ്പിക്കാതെവന്നതോടെ പദ്ധതി നിലച്ചു. ഇതിനിടെ, പദ്ധതി വീണ്ടും നടപ്പാക്കാന്‍ ജില്ല പൊലീസും ആര്‍.ടി.ഒയും ചേര്‍ന്ന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അമിതകൂലി വാങ്ങിയെന്ന പരാതി ഒഴിവാക്കുക, യാത്രക്കാര്‍ക്കും ഓട്ടോഡ്രൈവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രീ പെയ്ഡ് ഓട്ടോ സംവിധാനത്തി​െൻറ ലക്ഷ്യം. പദ്ധതി ആദ്യം വിജയകരമായാണ് നടപ്പാക്കിയത്. എന്നാല്‍, നിരക്ക് സംബന്ധിച്ച തര്‍ക്കം മൂലം ഓട്ടോഡ്രൈവര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ, പലതവണ അധികൃതരും ഓട്ടോ ഡ്രൈവര്‍മാരും ചര്‍ച്ചനടത്തിയിട്ടും ഫലം കണ്ടില്ല. കോട്ടയം നഗരത്തില്‍ കിലോമീറ്ററിന് 20 രൂപ നിരക്കാണ് ഇൗടാക്കുന്നത്. കൗണ്ടറിൽ 16 രൂപക്കാണ് ഒാടിയിരുന്നത്. ഈ നിരക്കില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയാറാകത്തതാണ് കൗണ്ടര്‍ ബഹിഷ്‌കരിച്ചതെന്ന് ഓട്ടോത്തൊഴിലാളികള്‍ പറഞ്ഞു. നെല്‍വിത്ത് വിതരണം ഏറ്റുമാനൂർ: പേരൂര്‍ പാടശേഖര നെല്ലുല്‍പാദകസമിതിയുടെ പരിധിയിലുള്ള കര്‍ഷകര്‍ക്ക് നെല്‍വിത്ത് പേരൂര്‍ കണ്ടംചിറ കവലക്ക് സമീപത്തെ വിതരണകേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ചമുതല്‍ ബുധനാഴ്ചവരെ രാവിലെ 10ന് വിതരണം ചെയ്യും. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം എത്തണമെന്ന് പാടശേഖരസമിതി സെക്രട്ടറി പി.സി. എബ്രഹാം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.