തെരുവുനായ്‌ക്കൾക്ക് ചങ്ങലയിടാനുള്ള കുടുംബശ്രീ പദ്ധതി കാഞ്ഞിരപ്പള്ളിയിലേക്ക്

കോട്ടയം: . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിക്കുന്നു. ജില്ലയിൽ നിലവിൽ പരിയാരം, കടനാട്, വൈക്കം മൃഗാശുപത്രിയിലാണ് തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ഇതിനൊപ്പമാണ് കാഞ്ഞിരപ്പള്ളിയിലും സൗകര്യം ഒരുക്കുന്നത്. മേഖലയിൽനിന്ന് പിടികൂടുന്ന നായ്ക്കളെ ഇനി ഇവിടെയത്തിച്ച് വന്ധ്യംകരിക്കും. ശല്യം രൂക്ഷമായതോടെയാണ് സംസ്ഥാന സർക്കാർ കുടുംബശ്രീയുമായി ചേർന്ന് തെരുവ്നായ്ക്കളുടെ പ്രജനനനിയന്ത്രണ പരിപാടി ആവിഷ്കരിച്ചത്. മൃഗസംരക്ഷണവകുപ്പി​െൻറ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ആശുപത്രികളിൽ ശസ്ത്രക്രിയ സൗകര്യം ഒരുക്കുന്നത് ഇവരാണ്. ജില്ലയിൽ വൈക്കം നഗരസഭയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ ആയിരത്തിലധികം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയതായി ജില്ല കുടുംബശ്രീ മിഷൻ അധികൃതർ പറഞ്ഞു. പുതുപ്പള്ളി, വാഴൂർ, കൂട്ടിക്കൽ കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് െതരഞ്ഞെടുത്ത 15 പേർക്കാണ് ആദ്യഘട്ടത്തിൽ ജില്ല കുടുംബശ്രീ മിഷൻ പരിശീലനം നൽകിയത്. തെരുവുനായ്‌ ആക്രമണം കുറക്കാൻ മറ്റു യൂനിറ്റുകളിലേക്കും പരിശീലനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ല മിഷൻ. ശസ്‌ത്രക്രിയക്ക് നിലവിൽ ആറ് ഡോക്‌ടർമാരെയാണ് നിയോഗിച്ചത്. പുലർച്ച മൂന്നുമുതൽ അഞ്ചുവരെയും രാത്രി ഏഴ്-പത്തുവരെയുമാണ് വലവീശി നായ്‌ക്കളെ പിടികൂടുന്നത്. അവയെ വാഹനത്തിൽ വന്ധ്യംകരണത്തിന് അനുവദിച്ച വെറ്ററിനറി ആശുപത്രിയിലാക്കും. ഒരുദിവസം ഇവിടെ പരിപാലിക്കും. സർജറി കഴിഞ്ഞ് രണ്ടുദിവസം നായ്‌ക്കൾക്ക് ആഹാരമടക്കം പ്രത്യേക പരിചരണം നൽകും. മൂന്നാം ദിവസം പിടിച്ചെടുത്ത സ്ഥലത്ത് കൊണ്ടുവിടുന്നതാണ് പദ്ധതി. ഒരു നായെ പിടികൂടി ആശുപത്രിയിൽ എത്തിക്കാനും തിരിച്ചുവിടാനും കുടുംബശ്രീ ഗ്രൂപ്പിന് 1200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർക്ക് 400 രൂപ, മരുന്നിനും അനുബന്ധ ചെലവിനുമായി 500 രൂപ എന്നിങ്ങനെ 2100 രൂപയാണ് ഒരുനായ്ക്ക് സർക്കാർ കൊടുക്കുന്നത്. എന്നാൽ, ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുടംബശ്രീ കൂടുതൽ പേർക്ക് പദ്ധതിയുെട ഭാഗമായി പരിശീലനം നൽകി രംഗത്തിറക്കാൻ തയാറണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര താൽപര്യം കാട്ടാത്തതിനാൽ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഇടവേളക്കുശേഷം കോട്ടയം നഗരത്തിലടക്കം നായ്ശല്യം കൂടി. കുടുംബശ്രീ നഗരത്തിൽനിന്ന് നായ്ക്കെള പിടികൂടുന്നുണ്ടെങ്കിലും ശസ്ത്രക്രിയ സൗകര്യമടക്കം ഒരുക്കാത്തതിനാൽ കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. അതിനിടെ, ശസ്ത്രിക്രിയ സൗകര്യം ഒരുക്കാൻ താൽപര്യം അറിയിച്ച് കോട്ടയം, ചങ്ങനാശ്ശേരി നഗരസഭകൾ രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.