വയസ്സ്​ തിരുത്തി കെ.പി.സി.സി ലിസ്​റ്റിൽ കയറിയെന്ന്​ ആരോപണം

കോഴിക്കോട്: കെ.പി.സി.സി അംഗങ്ങളുടെ ലിസ്റ്റിൽ കോഴിക്കോട് ജില്ലയിൽ 60 വയസ്സിന് മുകളിൽ പ്രായമായ രണ്ടുപേരെ 45 വയസ്സിന് താഴെ എന്ന് പ്രായം തിരുത്തി തിരുകിക്കയറ്റിയതായി ആരോപണം. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. ഷാജിർ അറാഫത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് പരാതി അയച്ചു. നാദാപുരം ബ്ലോക്കിൽനിന്ന് വി.എം. ചന്ദ്രനെ ഉൾപ്പെടുത്തിയത് പ്രായം 45ൽ താഴെയാണെന്ന് കാണിച്ചാണെന്ന് പരാതിയിൽ പറയുന്നു. താൻ ഉൾപ്പെട്ട വെള്ളയിൽ ബ്ലോക്കിൽനിന്ന് കെ.പി.സി.സി പ്രതിനിധിയാക്കിയത് താമരശ്ശേരിയിൽപെട്ട അരവിന്ദാക്ഷനെയാണ്. ഇദ്ദേഹത്തിന് 60 വയസ്സിന് മുകളിൽ പ്രായം ഉണ്ടായിരിെക്ക 45ന് താഴെ എന്ന് കാണിച്ച് തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു. എ.െഎ.സി.സി നേതൃത്വത്തെ കബളിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.