കാടിറങ്ങി മലമ്പണ്ടാരങ്ങൾ തേക്കടിയുടെ സൗന്ദര്യം നുകർന്ന്​ മടങ്ങി

കുമളി: കാടെന്ന ലോകത്തിനപ്പുറം ജീവിതമറിയാത്ത മലമ്പണ്ടാരങ്ങൾ ആദ്യമായി തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി നടത്തി. ഒരുമാസം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഴുത റേഞ്ചിലെ സത്രം ഭാഗത്തുള്ള മലമ്പണ്ടാരങ്ങൾ തേക്കടിയിലെത്തിയത്. കേരളപ്പിറവി ദിനമായ ബുധനാഴ്ചയാണ് കടുവ സേങ്കതത്തി​െൻറ നേതൃത്വത്തിൽ നടന്നുവരുന്ന 'പെരിയാറിൽ ഒരു ദിനം' പരിപാടിയിൽ പെങ്കടുക്കാൻ മലമ്പണ്ടാരങ്ങൾ എത്തിയത്. 2011ലെ സെൻസസ് പ്രകാരം നമ്മുടെ കാടുകളിൽ 2422 മലമ്പണ്ടാരങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. പമ്പ, അച്ചൻകോവിൽ, ആര്യങ്കാവ്, അട്ടത്തോട്, കുഴിമാവ്, ഗ്രാമ്പികൊക്ക എന്നിവിടങ്ങളിലായി ഉൾക്കാട്ടിലാണ് ഇവർ അധിവസിക്കുന്നത്. പെരിയാർ കടുവ സേങ്കതത്തിലെ സത്രം ഭാഗത്ത് ചില കുടുംബങ്ങളെ വനം വകുപ്പി​െൻറ മേൽനോട്ടത്തിൽ താമസിപ്പിച്ചിട്ടുണ്ട്. പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന മലമ്പണ്ടാരങ്ങൾ, സാധാരണ ആദിവാസി സമൂഹം അനുഷ്ഠിക്കുന്ന ആചാരങ്ങളോ ജീവിതരീതികളോ പാലിക്കാറില്ല. സത്രത്തിൽ ഇവർക്കായി വീടുകൾ നിർമിച്ചുനൽകിയെങ്കിലും അടച്ചുറപ്പുള്ള വീടുകളിൽ താമസിക്കാനിഷ്ടമില്ലാത്ത ഇവർ കുടിൽകെട്ടിയാണ് വാസം. ഒൗഷധസസ്യങ്ങളെപ്പറ്റി അനവധി അറിവുള്ള മലമ്പണ്ടാരങ്ങൾ ഭക്ഷണം തേടി ഉൾക്കാട്ടിലാണ് മിക്കപ്പോഴും കഴിഞ്ഞുവരുന്നത്. സത്രം, വഞ്ചിവയലിൽ ഇവരുടെ കുട്ടികൾക്കായി ഏകാധ്യാപക വിദ്യാലയം പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ കുട്ടികളും നാല് പുരുഷന്മാരും നാല് സ്ത്രീകളും ഉൾെപ്പടെ 26 പേരാണ് കാടിറങ്ങി ബുധനാഴ്ച തേക്കടിയിലെത്തിയത്. തേക്കടി ആനവാച്ചാലിലെ ബാംബൂഗ്രോവിൽ ഇവരുമായി വനപാലകർ ആശയവിനിമയം നടത്തി. ഇവിടെനിന്ന് നാടൻ രീതിയിലുള്ള ഭക്ഷണവും കഴിച്ചശേഷമാണ് തടാകത്തിലൂടെ ബോട്ട് സവാരിക്കായി ഇവരെ തേക്കടിയിലെത്തിച്ചത്. ജീവിതത്തിലാദ്യമായി ബോട്ടിലും വനം വകുപ്പി​െൻറ വാഹനങ്ങളിലും സഞ്ചരിച്ചതി​െൻറയും കാഴ്ചകൾ കണ്ടതി​െൻറയും അതിശയവും സന്തോഷവും പ്രകടിപ്പിച്ചായിരുന്നു ഇവരുടെ മടക്കം. പെരിയാർ കടുവ സേങ്കതത്തിലെ എ.എഫ്.ഡി സജീവ​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പ്രിയ ടി. ജോസഫ്, ടി.എസ്. സുരേഷ് ബാബു, സൈമൺ ഫ്രാൻസിസ്, ആശാറാണി, ഷാജി കുരിശുംമൂട്, ഗാർഡ് രമണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫോേട്ടാ ക്യാപ്ഷൻ TDG2 തേക്കടി തടാകത്തിൽ ബോട്ട് സവാരിക്കെത്തിയ മലമ്പണ്ടാരങ്ങൾ വനപാലകർക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.