ആ​റു​വ​ർ​ഷം; എ​ങ്ങു​മെ​ത്താ​തെ മു​ണ്ട​ക്ക​യം കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ൻ​ഡ്​

മുണ്ടക്കയം: മുണ്ടക്കയം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് നിർമാണം തുടങ്ങി ആറുവർഷമായിട്ടും പൂർത്തിയായില്ല. കഴിഞ്ഞ ഉമ്മ ന്‍ചാണ്ടി സര്‍ക്കാറിെൻറ കാലത്താണ് പ്രഖ്യാപനം നടത്തിയത്. എം.ഡി അടക്കമുള്ളവര്‍ സ്ഥലെത്തത്തുകയും മൂന്നു മാസത്തിനകം സ്റ്റാൻഡ് യാഥാര്‍ഥ്യമാകുമെന്നും പറഞ്ഞു. ഗ്രാമപഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ എക്കര്‍ സ്ഥലത്തില്‍ കൈയേറ്റം കഴിഞ്ഞുള്ള 72 സെൻറ് സ്ഥലവും ഇതിനായി കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിരുന്നു. ആറ് കടമുറികളും ഈ ഭൂമിയിൽ ഉള്‍പ്പെട്ടിരുന്നു. ഇത് സ്റ്റാൻഡ് ആവശ്യത്തിന് പ്രയോജനപ്പെടുത്താമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റാന്‍ഡ് നിര്‍മാണത്തിന് 58 ലക്ഷം രൂപ എ.എൽ.എ ഫണ്ടും നല്‍കി. ആറുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പാതിവഴിയില്‍ നില്‍ക്കുകയാണ്. ഫണ്ട് ഉപയോഗിച്ച് ഗാരേജ് നിർമിച്ചതല്ലാതെ പ്രവര്‍ത്തനത്തിന് തയാറായില്ല. എം.എല്‍.എ അടക്കമുള്ളവര്‍ ഉടന്‍ ഉദ്ഘാടനമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കി. സ്റ്റാന്‍ഡിനോടുചേര്‍ന്ന് സ്വകാര്യകെട്ടിടം ചട്ടം ലംഘിച്ചാണ് നിർമാണം നടത്തുന്നതെന്ന പരാതിയുമുണ്ട്. അടിയന്തരമായി സ്റ്റാന്‍ഡ് തുറന്നുനല്‍കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.