കോവളം കൊട്ടാരത്തി​െൻറ മറവില്‍ ഭൂമി കുംഭകോണം ^പി.സി. ജോര്‍ജ്

കോവളം കൊട്ടാരത്തി​െൻറ മറവില്‍ ഭൂമി കുംഭകോണം -പി.സി. ജോര്‍ജ് കോട്ടയം: കോവളം കൊട്ടാരം ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭ തീരുമാനം ഭൂമി കുംഭകോണം ലക്ഷ്യമിട്ടാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എൽ.എ ആരോപിച്ചു. െകാട്ടാരത്തോട് ചേർന്നുള്ള തന്ത്രപ്രധാനമായ 43 ഏക്കര്‍ കടല്‍ത്തീരം സ്വന്തമാക്കാനാണ് നീക്കം. സുപ്രീംകോടതിയിലടക്കം വ്യവസായ ഗ്രൂപ് കൊട്ടാരക്കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. കൊട്ടാരമിരിക്കുന്നതിനു ചുറ്റുമുള്ള ഭൂമിയിലാണ് ഇവരുടെ കണ്ണ്. ഇതിന് വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞം പോര്‍ട്ടിന് ഒരുവിളിപ്പാടകലെയാണ് ഈ ഭൂമിയെന്നത് സര്‍ക്കാര്‍ നടപടിയുടെ ദുരൂഹത വർധിപ്പിക്കുകയാണ്. വലിയ തോതില്‍ കോഴപ്പണം ഇതിനായി ഒഴുകിയിട്ടുണ്ട്. ഉടൻ കൊട്ടാരക്കെട്ടിടം ആര്‍.പി ഗ്രൂപ് സര്‍ക്കാറിന് കൈമാറും. കൊട്ടാരം തിരികെ പിടിച്ചെന്ന പ്രചാരണവും സര്‍ക്കാര്‍ െചലവില്‍ നടത്തും. അതി​െൻറ മറവില്‍ കോടികള്‍ വിലമതിക്കുന്ന 43 ഏക്കര്‍ കടല്‍ത്തീരം ആര്‍.പി ഗ്രൂപ്പിന് സ്വന്തമാകും. ഇതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവളം കൊട്ടാര കൈമാറ്റ തീരുമാനത്തിലെ യാഥാര്‍ഥ്യം. ഇതിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോവളം കൊട്ടാര കൈമാറ്റത്തിന് പിന്നിലെ ഭൂമിതട്ടിപ്പ് ശ്രമങ്ങള്‍ തുറന്നുകാട്ടാന്‍ ഭൂ അവകാശ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.