സി.​െഎയുടെ വ്യാജ ഒപ്പിട്ട സംഭവം: എ.എസ്​.​െഎക്ക്​ സസ്​പെൻഷൻ

കോട്ടയം: പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ സി.െഎയുടെ വ്യാജ ഒപ്പിട്ട സംഭവത്തിൽ എ.എസ്.െഎക്ക് സസ്പെൻഷൻ. കടുത്തുരുത്തി എ.എസ്.െഎ അനിൽകുമാറിനെയാണ് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ സസ്പെൻഡ് ചെയ്തത്. പെരുവ സി.പി.എം ഒാഫിസ് ആക്രമണ കേസിലെ മൂന്നാംപ്രതി മുളക്കുളം കാലായിൽ ജോളിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് സി.െഎയുടെ ഒപ്പ് വ്യാജമായി ഇട്ടത്. േകസിലെ ആദ്യ രണ്ടുപ്രതികളെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കത്തിക്കാൻ പെട്രോൾ വാങ്ങി നൽകിയ ജോളി ഒളിവിൽ പോയി. പിന്നീട് ഇയാൾ ഹൈകോടതിയിൽ കീഴടങ്ങി. കോടതി അന്വേഷണ ഉദ്യോഗസ്ഥ​െൻറ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചു. ഇേതതുടർന്നാണ് കടുത്തുരുത്തി സി.െഎയുടെ ഒാഫിസിലെത്തുന്നത്. ഇൗ സമയം സി.െഎ കെ.പി. തോംസൺ കോട്ടയത്ത് യോഗത്തിലായിരുന്നു. റൈറ്ററുെട ചുമതലയിലായിരുന്ന അനിൽകുമാർ സി.െഎ വരുന്നതുവരെ കാത്തുനിൽക്കാതെ റിമാൻഡ് റിപ്പോർട്ട് തയാറാക്കി നൽകി. ഇതിൽ സി.െഎയുടെ പേരിൽ ഒപ്പിടുകയും ചെയ്തു. വേഗത്തിൽ രേഖകൾ തയാറാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ സി.െഎ കെ.പി. തോംസൺ സംഭവം റിപ്പോർട്ട് ചെയ്തു. തുടർന്ന് അന്വേഷിക്കാൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിനെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തി. ഇൗ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കഴിഞ്ഞദിവസം എ.എസ്.െഎക്കെതിരെ വ്യാജരേഖ ചമച്ചതിന് കേസും എടുത്തിരുന്നു. ഇയാൾ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കിട്ടിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷയും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.