സ്​പെഷൽ കോമ്പിങ്​: 51 വാറൻറ്​ പ്രതികൾ അറസ്​റ്റിൽ

കോട്ടയം: ദീർഘകാലം ഒളിവിൽ കഴിഞ്ഞ 51 വാറൻറ് പ്രതികൾ അറസ്റ്റിൽ. കുറ്റവാളികളെയും സാമൂഹികവിരുദ്ധരെയും അമര്‍ച്ചചെയ്യാനും മോഷണം തടയാനും ബുധനാഴ്ച രാത്രി ഒമ്പതുമുതൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചുവരെ നടത്തിയ സ്പെഷൽ കോമ്പിങ് പരിശോധനയിലാണ് ഇവർ പിടിയിലായത്. 132 ലോഡ്ജിലും 45 ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ പരിശോധനയിൽ 56 മുൻ കുറ്റവാളികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് 13 കേസ് രജിസ്റ്റർ ചെയ്തു. 67 കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെെട 2099 വാഹനം പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച 82 പേരും അമിതവേഗത്തില്‍ വാഹനമോടിച്ചതിന് 93 പേരും അപകടകരമായി വാഹനമോടിച്ചതിന് 76 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 93 പേരും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച 232 പേർക്കെതിരെയും ഉള്‍പ്പെടെ 866 നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. വൺവേ തെറ്റിച്ച 64 പേർ പിടിയിൽ കോട്ടയം: നഗരത്തി​െൻറ വിവിധറോഡുകളിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 64 പേർ പിടിയിൽ. അപകടം കുറക്കുന്നതി​െൻറ ഭാഗമായി പൊലീസ് ബുധനാഴ്ച രാത്രി നടത്തിയ പരിശോധയിലാണ് വണ്‍വേ സംവിധാനം പാലിക്കാത്തവർ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവാവ് അറസ്റ്റിൽ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം അലയമണ്‍ ഇളവൂര്‍ പള്ളിപടിക്കല്‍ വീട്ടില്‍ ജോമോന്‍ ദേവദാസിനെയാണ് (21) ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൗ മാസം 21നാണ് കേസിനാസ്പദമായ സംഭവം. മാർച്ച് 28ന് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൗ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതിയെത്തുടർന്ന് ഇൗസ്റ്റ് എസ്.െഎ യു. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.