മാധ്യമങ്ങള്‍ സെന്‍സേഷന്​ പ്രാധാന്യം നല്‍കുന്നു- ^-പ്രയാര്‍ ഗോപാലകൃഷ്ണന്‍

മാധ്യമങ്ങള്‍ സെന്‍സേഷന് പ്രാധാന്യം നല്‍കുന്നു- -പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടൂര്‍: വാര്‍ത്തകളില്‍ സത്യസന്ധതേയക്കാള്‍ സെന്‍സേഷനാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കേരള ജേണലിസ്റ്റ് യൂനിയന്‍ (കെ.ജെ.യു) ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ അടൂര്‍ മാഞ്ഞാലി ബോധിഗ്രാമില്‍ ദ്വിദിന മാധ്യമ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യനുണ്ടാകുന്ന നന്മകള്‍ക്കൊപ്പം സ്വാര്‍ഥ ചിന്താഗതികള്‍ ചേര്‍ത്താണ് വാര്‍ത്തകള്‍ പിറക്കുന്നത്. വായന, സത്യസന്ധത, വിശ്വാസ്യത ഇവ കൈവിടാതെ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ജെ.യു ജില്ല പ്രസിഡൻറ് എം. സുജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സനില്‍ അടൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബോധിഗ്രാം ചെയര്‍മാനും ഐക്യരാഷ്ട്രസഭ മുന്‍ വികസനകാര്യ തലവനുമായ ജോണ്‍ സാമുവല്‍ മുഖ്യാതിഥിയായി. കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോഫി ചൊവ്വന്നൂര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി.ടി. രാധാകൃഷ്ണകുറുപ്പ് സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അന്‍വര്‍ എം. സാദത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.