പോസ്​റ്റ്​ ഒാഫിസ്​ മാർച്ച്​ നടത്തി

കോട്ടയം: വൈക്കം ടി.വിപുരം സ്വദേശി ഡോ. ഹാദിയക്ക് അയക്കുന്ന രജിസ്റ്റേർഡ് കത്തുകള്‍ തിരിച്ചയച്ച തപാല്‍ വകുപ്പി​െൻറ നടപടിക്കെതിരെ വിമണ്‍ ഇന്ത്യ മൂവ്‌മ​െൻറ് കോട്ടയം ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. സുരക്ഷയുടെ മറവില്‍ വീട്ടുതടങ്കലിലായ ഡോ. ഹാദിയ കടുത്ത മാനസികപീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച വിമൺ ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് പറഞ്ഞു. നിയമലംഘനം നടത്തിയ തപാല്‍ വകുപ്പ് ജീവനക്കാരെ പുറത്താക്കണം. തനിക്ക് ലഭിക്കുന്ന കത്തുപോലും വായിക്കാനുള്ള സ്വാതന്ത്ര്യമില്ലാതെ കടുത്ത അടിമത്വത്തിലേക്കാണ് വിദ്യാസമ്പന്നയായ യുവതിയെ തള്ളിവിട്ടിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കോട്ടയം ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ടിന് നിവേദനവും നല്‍കി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക താമരക്കുളം, കോട്ടയം ജില്ല പ്രസിഡൻറ് റസിയ ഷഹീര്‍, ജില്ല സെക്രട്ടറി സബീന അനസ്, ആലപ്പുഴ ജില്ല പ്രസിഡൻറ് റൈഹാനത്ത് സുധീര്‍, പ്രത്യാശ സംസ്ഥാന സെക്രട്ടറി ഷൈല നുജൂം, ഡോ. ഹാദിയ ആക്ഷന്‍ കൗണ്‍സില്‍ ജോ. കണ്‍വീനര്‍ ബാബിയ എന്നിവർ പങ്കെടുത്തു. തിരുനക്കര ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഹെഡ്‌ പോസ്റ്റ് ഓഫിസിനുമുന്നില്‍ സമാപിച്ചു. PHOTO:: KTL54 WIN dharna inaguration കോട്ടയം ഹെഡ് പോസ്റ്റ് ഒാഫസിലേക്ക് വിമൻ ഇന്ത്യ മൂവ്‌മ​െൻറ് നടത്തിയ ധർണ സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു യുവതിയുടെ പോസ്റ്റ്മോർട്ടം പൊലീസ് എത്താത്തതിനെത്തുടര്‍ന്ന് നീളുന്നു ഗാന്ധിനഗര്‍ (കോട്ടയം): പത്തുദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം പൊലീസ് എത്താത്തതിനെത്തുടര്‍ന്ന് നീളുന്നു. പത്തുദിവസം പിന്നിട്ടിട്ടും ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇനി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തണം. ഉത്തരവാദിത്തമേല്‍ക്കുന്നതില്‍ വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് പോസ്റ്റ്മോർട്ടം നീളാൻ കാരണമെന്നറിയുന്നു. വണ്ടിപ്പെരിയാർ മേലേത്ത് തൊടിയില്‍ രവിയുടെ ഭാര്യ ദേവിക (25) എന്ന വിലാസത്തില്‍ ജൂണ്‍ 27ന് തിരുവല്ല കെയര്‍ ഹോം നഴ്സിങ് സർവിസ് നടത്തിപ്പുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് ജൂലൈ നാലിന് മരിച്ചത്. അപസ്മാരരോഗിയായ യുവതിയുടെ ഉള്ളില്‍ അമിതമായി മരുന്ന് ചെന്നതിനാൽ പോസ്റ്റ്മോർട്ടം വേണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് മുഖേന വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയില്‍ നല്‍കിയ വിലാസം തെറ്റാണെന്ന മറുപടി ലഭിച്ചു. വണ്ടിപ്പെരിയാർ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കുമെന്ന ധാരണയായിരുന്നു. സംഭവം നടന്നത് ഇവിടെയല്ലാത്തതിനാൽ ഗാന്ധിനഗര്‍ പൊലീസിനും ഇടപെടാനാകില്ലത്രേ. തുടര്‍ന്ന് ഹോം നഴ്സിങ് സ്ഥാപനം മുഖേന നടത്തിയ അന്വേഷണത്തിലാണ് ഹിന്ദുമതം സ്വീകരിച്ച മുസ്ലിം സ്ത്രീയാണെന്നും ഭര്‍ത്താവി‍​െൻറ പേര് രവി എന്നല്ല, രതീഷ് എന്നാണെന്നും അറിയുന്നത്. യുവതിയുടെ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ രതീഷിന് പേക്ഷ, മൃതദേഹം ഏറ്റെടുക്കാനായില്ല. രതീഷും ദേവികയും വിവാഹം കഴിച്ചതി​െൻറ രേഖകള്‍ ഇല്ലാത്തതാണ് തടസ്സമായത്. യുവതിയെ ആദ്യം വിവാഹം കഴിച്ചത് തൊടുപുഴ വണ്ണപ്പുറം സ്വദേശി സിജിയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശി അബ്ദുല്ലയുടെ മകള്‍ തന്‍സി സിജിയോടൊപ്പം വീടുവിട്ടിറങ്ങിയതിനെത്തുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുകയും പേര് ദേവിക എന്നാക്കി മാറ്റുകയുമായിരുന്നു. പിന്നീട് സിജിയും ദേവികയുമായുണ്ടായ വഴക്കുകള്‍ക്കിടയില്‍ പൊലീസ് സ്റ്റേഷനിലും മറ്റും മാധ്യസ്ഥ്യം പറയാനെത്തിയ അയല്‍വാസിയായ രതീഷുമായി ദേവിക പ്രണയത്തിലാവുകയായിരുന്നു. നാടുവിട്ട ഇവര്‍ പലസ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചശേഷം പന്തളത്ത് രതീഷി​െൻറ സഹോദരന്‍ ജയ​െൻറ വീടിനടുത്ത് താമസമാക്കി. ഇതിനിടെ, രതീഷ് ജോലിക്കായി വിദേശത്ത് പോയി. രതീഷ് പോയശേഷം ദേവിക ഹോം നഴ്സായി ജോലിചെയ്തുവരുകയായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കാൻ പൊലീസ് എത്തിയില്ലെങ്കില്‍ പോസ്റ്റ്മോർട്ടം അനന്തമായി നീളും. വണ്ടിപ്പെരിയാർ പൊലീസ് ൈകയൊഴിഞ്ഞസ്ഥിതിക്ക് ഇനി തിരുവല്ല പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കണം. യുവതിക്ക് അസുഖം വന്നത് തിരുവല്ലയില്‍ വെച്ചായതിനാലും ജോലിചെയ്ത സ്ഥാപനം തിരുവല്ലയായതിനാലുമാണിത്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലും മൃതദേഹം ആര്‍ക്ക് വിട്ടുകൊടുക്കുമെന്ന ആശങ്കയുണ്ട്. ദേവിക എന്ന തന്‍സിയുടെ വീട്ടുകാരെ ബന്ധപ്പെെട്ടങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.