വിദ്യാർഥി സംഘർഷം: ബി.ജെ.പി^എസ്​.എഫ്​.​െഎ പ്രവർത്തകർ ഉൾപ്പെടെ10 പേർക്ക്​ പരിക്ക്​

വിദ്യാർഥി സംഘർഷം: ബി.ജെ.പി-എസ്.എഫ്.െഎ പ്രവർത്തകർ ഉൾപ്പെടെ10 പേർക്ക് പരിക്ക് കോട്ടയം: പുതുപ്പള്ളി പയ്യപ്പാടി െഎ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് ബി.ജെ.പി-എസ്.എഫ്.െഎ പ്രവർത്തകർ ഉൾപ്പെടെ 10 പേർക്ക് പരിക്ക്. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് പ്രശാന്ത് (38), സെക്രട്ടറി രാകേഷ് (27) പ്രവർത്തകരായ അഭിജിത് (23), വൈശാഖ് (27), പയ്യപ്പാടി അമീസ് ബേക്കറി ഉടമ അനൂപ് കെ. നായർ (27), ബേക്കറി ജീവനക്കാരായ ബിനു സതീശൻ (46), പുഷ്പ (48), അഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ രാകേഷിനെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ കോട്ടയം ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.െഎ പ്രവർത്തകരും െഎ.എച്ച്.ആർ.ഡി വിദ്യാർഥികളുമായ അതുൽ (17), നിഖിൽ (17) എന്നിവർക്കും പരിക്കേറ്റു. ഇരുവരെയും പാമ്പാടി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥി സമരത്തി​െൻറ ഭാഗമായി പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിൽ എ.ബി.വി.പി സമരം നടത്തിയിരുന്നു. സമരത്തെതുടർന്ന് വീട്ടിലേക്ക് മടങ്ങാൻ കാത്തുനിന്ന വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ബസ് തടഞ്ഞു. ഏറെനേരം ബസ് തടഞ്ഞിട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാരും എ.ബി.വി.പിക്കാരും രംഗത്തെത്തി. ഇത് നേരിയസംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പിന്തിരിഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ തിരിച്ചെത്തി മുദ്രാവാക്യം വിളിച്ചുമടങ്ങി. ഈസമയം പ്രകോപനപരമായ പ്രതിഷേധവാക്കുകൾ എ.ബി.വി.പി പ്രവർത്തകർ പ്രയോഗിച്ചെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ഒരുസംഘമാളുകൾ മാരകായുധങ്ങളുമായെത്തി അമീസ് ബേക്കറിയിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നേത്ര. മർദനത്തിൽ പരിേക്കറ്റവരെ പൊലീസും നാട്ടുകാരും എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബേക്കറിയിൽ സൂക്ഷിച്ച 40,000 രൂപ നഷ്ടപ്പെട്ടതായും കടയിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അനൂപ് പറഞ്ഞു. എസ്.എഫ്.െഎ ലോക്കൽ സെക്രട്ടറിയും പുതുപ്പള്ളി െഎ.എച്ച്.ആർ.ഡി വിദ്യാർഥികളുമായ അതുലും നിഖിലും സ്കൂട്ടറിൽ കോളജിലേക്ക് പോകുന്നതിനിടെ ബസ് കാത്തുനിന്നവരുമായി സംസാരിച്ചു. ഇതിനിടെ ബേക്കറിയിൽനിന്ന് ആയുധങ്ങളുമായെത്തിയ സംഘം ഇവർക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എസ്.എഫ്.െഎ ആരോപിച്ചു. കത്തിവീശിയുള്ള ആക്രമണത്തിൽ അതുലിനു കൈക്കും അഖിലിന് നെറ്റിക്കും മുറിവേറ്റു. കോളജിൽ എ.ബി.വി.പി വിദ്യാർഥി സമരത്തി​െൻറ ഭാഗമായാണ് ആസൂത്രിത ആക്രമണമുണ്ടായതെന്ന് എസ്.എഫ്.െഎ നേതാക്കൾ ആരോപിച്ചു. ജില്ലയിൽ സി.പി.എം, ഡി.വൈ.എഫ്.െഎ പ്രവർത്തകർ അഴിഞ്ഞാടാൻ പൊലീസ് അവസരം ഒരുക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു. അതി​െൻറ ഭാഗമായി ജില്ലയിൽ നിരവധി വീടുകളും പാർട്ടി ഒാഫിസുകളും വാഹനങ്ങളും തകർത്തതായും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇന്ന് ബി.ജെ.പി ഹർത്താൽ പുതുപ്പള്ളി: ബി.ജെ.പി നേതാക്കളെയും സ്ത്രീകളെയും സി.പി.എം ആക്രമിച്ചതിൽ പ്രതിഷേധിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ശനിയാഴ്ച ഹർത്താൽ ആചരിക്കുമെന്ന് ജില്ല പ്രസിഡൻറ് എൻ. ഹരി അറിയിച്ചു. പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മണർകാട്, വാകത്താനം, മീനടം, അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.