മുല്ലപ്പെരിയാർ അണക്കെട്ട്​ ഉപസമിതി ഇന്ന്​ സന്ദർശിക്കും

കുമളി: രണ്ടുമാസത്തോളം നീണ്ട ഇടവേളക്കുശേഷം മുല്ലപ്പെരിയാർ ഉപസമിതി വ്യാഴാഴ്ച അണക്കെട്ട് സന്ദർശിക്കും. മഴക്കുറവ് കാരണം അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴ്ന്ന വേളയിലാണ് ഉപസമിതി സന്ദർശനം. കഴിഞ്ഞ ഏപ്രിൽ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി സന്ദർശനം നടത്തിയത്. െചയർമാൻ അശോകി​െൻറ നേതൃത്വത്തിൽ കേരളത്തിലെ പ്രതിനിധികളായ ജോർജ് ദാനിയൽ, പ്രസീദ്, തമിഴ്നാട് പ്രതിനിധികളായ ബാലസുബ്രഹ്മണ്യൻ, സാം ഇർവിൻ എന്നിവരാണ് അണക്കെട്ട് സന്ദർശിക്കുക. കേരളത്തിലെ ഉദ്യോഗസ്ഥർ വണ്ടിപ്പെരിയാർ, വള്ളക്കടവ് വഴി റോഡുമാർഗവും ചെയർമാനും തമിഴ്നാട് പ്രതിനിധികളും തേക്കടിയിൽനിന്ന് ബോട്ടിലുമാണ് അണക്കെട്ടിലേക്ക് പോവുക. ആഴ്ചതോറും അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതാധികാര സമിതിക്ക് നൽകാനാണ് സാേങ്കതിക വിദഗ്ധരുടെ ഉപസമിതി രൂപവത്കരിച്ചത്. ഇതിനിടെ, അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 225 ഘനയടി ജലം തുറന്നുവിട്ടതോടെ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞുതുടങ്ങി. സംസ്ഥാന അതിർത്തിയിലെ ഇരച്ചിൽപാലം വഴിയാണ് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിട്ടത്. അണക്കെട്ടിൽ 112.30 അടി ജലമാണുള്ളത്. സെക്കനഡിൽ 39 ഘനയടി മാത്രമാണ് നീരൊഴുക്ക്. വൃഷ്ടിപ്രദേശമായ തേക്കടിയിൽ 0.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.