മൂലമറ്റം വൈദ്യുതിനിലയത്തി​െല വാർഷിക അറ്റകുറ്റപ്പണിക്ക്​ തുടക്കമായി

മൂലമറ്റം: മൂലമറ്റം പവർ ഹൗസിലെ വാർഷിക അറ്റകുറ്റപ്പണി ആരംഭിച്ചു. അഞ്ചുമാസം നീളുന്നതാണ് അറ്റകുറ്റപ്പണി. പവർ ഹൗസിലെ അഞ്ച് ജനറേറ്ററുകളിലെ പണി ജൂൺ മുതൽ നവംബർ വരെ കാലയളവിൽ ചെയ്തുതീർക്കും. ഓരോ മാസവും ഓരോ ജനറേറ്റർ എന്ന രീതിയിലാണ് അറ്റകുറ്റപ്പണി നടത്തുക. മൂന്നാം നമ്പർ ജനറേറ്ററി​െൻറ നവീകരണം നടക്കുന്നതിനാൽ അത് അറ്റകുറ്റപ്പണിക്ക് എടുക്കില്ല. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റത്തുള്ളത്- ആകെ 780 മെഗാവാട്ട്. അറ്റകുറ്റപ്പണിയും നവീകരണവും ഒരേസമയത്ത് നടക്കുന്നതിനാൽ നവംബർ വരെ കാലയളവിൽ പവർഹൗസിലെ രണ്ട് ജനറേറ്റർ പ്രവർത്തിക്കില്ല. ഈ സമയത്ത് ഉണ്ടാകുന്ന വൈദ്യുതി ഉൽപാദനത്തിലെ കുറവ് മറ്റു ചെറുകിട പദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ച് പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലമായതോടെ മറ്റ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതിനാലും ഉപഭോഗത്തിൽ കുറവ് വരുന്നതിനാലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.