ചങ്ങനാശ്ശേരി ബോട്ടുജെട്ടിക്കുളത്തിലെ പോള നീക്കംചെയ്ത് തുടങ്ങി

ചങ്ങനാശ്ശേരി: പോള തിങ്ങിനിറഞ്ഞ് ജലഗതാഗതം തടസ്സപ്പെട്ട ജെട്ടിക്കുളം മുതല്‍ പടിഞ്ഞാറോട്ടുള്ള തോട് വൃത്തിയാക്കുന്ന പദ്ധതി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. സി.എഫ്. തോമസ് എം.എല്‍.എയുടെ ആവശ്യപ്രകാരം പോള നീക്കംചെയ്യുന്നതിനാവശ്യമായ നാലുലക്ഷം രൂപ ജലവിഭവ വകുപ്പില്‍നിന്ന് അനുവദിക്കുകയായിരുന്നു. പോള നീക്കംചെയ്യുന്നതോടെ ഈ വഴി ജലഗതാഗതം സുഗമമാകും. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സുമ ഷൈന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ ഡാനി തോമസ്, ജെസി വര്‍ഗീസ്, രമാദേവി മനോഹരന്‍ എന്നിവരും അനിയന്‍കുഞ്ഞ്, ജയിംസ് പുത്തന്‍പുര, ജോസുകുട്ടി നെടുമുടി, സന്തോഷ് ആന്‍റണി, സിബിച്ചന്‍ ഇടശ്ശേരിപറമ്പ്, സജാത്, ബാബു തോമസ്, ടി.വി. അസീസ്, ഷാജി കുരിശിങ്കല്‍പറമ്പ്, ജോയിച്ചന്‍ കാരാപ്പുഴശ്ശേരി, അസി. എക്സി. എന്‍ജിനീയര്‍ ഷംല ബീഗം, നിഷ, ഓവര്‍സീയര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.